
മുടി കൊഴിയുന്നതും ഒപ്പം നരയ്ക്കുന്നതുമാണ് ഇപ്പോൾ പലരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ പ്രശ്നം ഉണ്ട്. ചെറിയ കുട്ടികൾക്ക് വരെ ഇപ്പോൾ അകാല നര ബാധിക്കുന്നു. ഈ പ്രശ്നങ്ങൾ വീട്ടിൽ ഇരുന്ന് തന്നെ നമ്മുക്ക് പരിഹരിക്കാൻ കഴിയും. എന്നാൽ ഇത് അറിയാതെ പലരും നിരവധി കെമിക്കൽ ഡെെ വാങ്ങി ഉപയോഗിക്കുന്നു. ഇത് മുടിയ്ക്ക് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. മുടിയുടെ മിക്ക പ്രശ്നങ്ങൾക്കും ഗ്രാമ്പൂതന്നെ ധാരാളമാണ്.
എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് ഗ്രാമ്പൂ. ഇതിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവുണ്ട്. ഒപ്പം മുടിയുടെ പ്രശ്നങ്ങൾക്കും വളരെ നല്ല ഒരു പരിഹാരമാണ്. ഇത് മുടി കൊഴിച്ചിൽ തടയുകയും അകാലനര അകറ്റുകയും ചെയ്യുന്നു. ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന ആന്റഓക്സിഡന്റുകൾ മുടി നല്ലപോലെ കറുക്കാൻ സഹായിക്കുന്നു.
ആദ്യം നിങ്ങൾ വീട്ടിൽ തലയിൽ തേയ്ക്കുന്ന എണ്ണ എടുക്കുക അതിലേയ്ക്ക് ഒരു പത്ത് ഗ്രാമ്പൂ ഇട്ട് വയ്ക്കണം. 10 ദിവസം കഴിഞ്ഞ് ഗ്രാമ്പൂവിന്റെ നീര് ആ എണ്ണയിൽ ഇറങ്ങുന്നു. ശേഷം എപ്പോഴും ചെയ്യുന്നത് പോലെ തലയിൽ എണ്ണ തേയ്ച്ച് നല്ലപോലെ മസാജ് ചെയ്യുക. കുറച്ച് നേരം തലയിൽ വച്ച ശേഷം കഴുകി കളയാം. കുറച്ച് ദിവസങ്ങൾക്കുള്ളിൽ മുടിയിൽ വ്യത്യാസം കാണാൻ കഴിയും.