
മെട്രോ ട്രെയിനുകളിലും റെയിവേ പ്ലാറ്റ്‌ഫോമുകളിലും ആളുകൾ നൃത്തം ചെയ്യുന്നതും പാട്ട് പാടുന്നതുമായ നിരവധി വീഡിയോകൾ അടുത്തിടെ വെെറലായിരുന്നു. അത്തരത്തിൽ ട്രെയിനിനുള്ളിൽ നടക്കുന്ന പലകാര്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.
ഇപ്പോഴിതാ ഓടുന്ന ട്രെയിനിൽ വിവാഹം കഴിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ട്രെയിനിനുള്ളിൽ യുവാവ് യുവതിയ്ക്ക് താലികെട്ടുന്നത് വീഡിയോയിൽ കാണാം. ഇതിനെ യാത്രക്കാർ ആഘോഷമാക്കുകയും ഇരുവരെയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
അസൻസോൾ - ജാസിദിഹ് ട്രെയിനിൽ വച്ചാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ദമ്പതികൾ ആദ്യം തിരക്ക് നിറഞ്ഞ ബോഗിയിൽ നിൽക്കുന്നു. മറ്റ് യാത്രക്കാരുടെ നിർദേശപ്രകാരം യുവാവ് യുവതിയുടെ കഴുത്തിൽ താലികെട്ടുന്നുണ്ട്. ശേഷം ഇരുവരും പരസ്പരം മാല ഇടുകയും കെട്ടിപ്പിക്കുകയും ചെയ്യുന്നു. ഇതൊല്ലം അവിടെയുണ്ടായിരുന്ന യാത്രക്കാർ ആഘോഷിക്കുകയും മൊബെെൽ ഫോണിൽ പകർത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോയാണ് ഇപ്പോൾ വെെറലായത്.
കഴിഞ്ഞ മാസം 25നാണ് ട്രെയിനിലെ വിവാഹ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ലെെക്കും കമന്റും ഇതിന് ലഭിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ട്രെയിനിൽ വച്ച് ഇവർ വിവാഹിതരായതെന്ന് വ്യക്തമല്ല.