modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോ‌ർജിയ മെലോണിയും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാവിഷയം. ദുബായിലെ ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെയുള്ള ഇരുവരുടെയും സെൽഫി ഏറെ വൈറലായിരുന്നു.

'നല്ല സുഹൃത്തുക്കൾ കോപ്28ൽ' എന്ന അടിക്കുറിപ്പോടെ മെലോണി തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ സെൽഫി പങ്കുവച്ചത്. 'മെലോദി' എന്ന ഹാഷ്‌‌ടാഗും ചിത്രത്തിന് നൽകിയിരുന്നു. സെൽഫി വൈറലായതിന് പിന്നാലെ ചിത്രത്തിലെ മറ്റൊരു കാര്യവും ഏറെ ശ്രദ്ധനേടുകയാണ്. മെലോണിയുടെ ഫോൺ കേസ് ആണ് ഇപ്പോൾ സംസാരവിഷയം.

giorgia-meloni

അമിത ഉത്കണ്ഠ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് സ്വയം പ്രചോദനവും ആത്മവിശ്വാസവും നൽകുന്ന വാക്കുകളാണ് ഫോൺ കേസിലുള്ളത്. 'എനിക്ക് പിന്തുണയായി ഞാനുണ്ട്', 'എന്റെ ഉത്ർകണ്ഠ എന്നെ നിർവചിക്കില്ല', 'ഒരു ഇടവേള എടുക്കാൻ ഞാൻ എനിക്ക് അനുവാദം നൽകിയിട്ടുണ്ട്', 'എനിക്ക് ഞാൻ മതി' തുടങ്ങിയവയാണ് കേസിലെ എഴുത്തുകൾ. ഏഴുവയസുകാരിയായ മകൾ ജിവെർവയാണ് മെലോണിക്കിത് സമ്മാനിച്ചത്.

Good friends at COP28.#Melodi pic.twitter.com/g0W6R0RJJo

— Giorgia Meloni (@GiorgiaMeloni) December 1, 2023

ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ മെലോണി ഇന്ത്യയിൽ എത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇറ്റലിയിൽ അധികാരത്തിലെത്തുന്ന അതിതീവ്ര വലതുസർക്കാരാണ് ജോർജിയ മെലോണിയുടേത്. ബ്രദേഴ്‌സ് ഒഫ് ഇറ്റലി എന്ന അതിതീവ്ര വലതുപാർട്ടിയുടെ നേതാവായ മെലോണി ഇറ്റലിയിലെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ്.