
അശ്വതി: സദ്കീർത്തി, ഉദ്യോഗലബ്ധി, സ്ഥാനലാഭം എന്നിവയ്ക്ക് യോഗം. ദൈവാധീനവും വാഹന യോഗവും കാണുന്നു. അന്യദേശവാസം, യന്ത്രത്തകരാറുമൂലം ധനനഷ്ടം എന്നിവ സംഭവിക്കാനിടയുള്ളതിനാൽ ശ്രദ്ധിക്കുക. വിദ്യാഭ്യാസ കാര്യങ്ങളിൽ അലസത കാരണം തിരിച്ചടി അനുഭവപ്പെടാം.
ഭരണി: ഐശ്വര്യവും സ്ഥാനമാനലബ്ധിയും കൈവരും. ധനധാന്യ വർദ്ധനവിനും വ്യവഹാര വിജയത്തിനും യോഗം. യാത്രയ്ക്കും കച്ചവടത്തിനും അനുകൂല സമയം.കുടുംബത്തിൽ മനസ്സമാധാനമുണ്ടാവും. ശാരീരികാസ്വാസ്ഥ്യവും മനക്ലേശവും വർദ്ധിക്കാൻ സാദ്ധ്യത. മിത്ര ഭാവേനയുള്ള ശത്രുക്കളിൽ നിന്ന് തിരിച്ചടി നേരിട്ടേക്കാം.
കാർത്തിക: ഉദ്യോഗപ്രാപ്തിക്ക് യോഗം. പ്രതീക്ഷിച്ചിരിക്കാത്ത ധനം വന്നുചേരും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത, ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. വീഴ്ചകളും പൊള്ളലുമുണ്ടാകാതെ സൂക്ഷിക്കുക. അഷ്ടലക്ഷ്മീ മന്ത്രം നിത്യം ജപിക്കുന്നത് നല്ലതാണ്. അപ്രതീക്ഷിത ദ്രവ്യനഷ്ടത്തിനും തടസ്സങ്ങൾക്കും സാദ്ധ്യതയുണ്ട്.
രോഹിണി: വ്യവഹാരങ്ങളിൽ അനുകൂല ഫലം, ധർമ്മകർമ്മങ്ങളിൽ വീഴ്ച വരുത്തരുത്. ദേവാലയ ദർശനംനടത്തും. മനോദുഃഖം അനുഭവപ്പെടും. അഗ്നിയിൽ നിന്നും ആയുധം മുഖേനയും അപകടസാദ്ധ്യത. പിതൃതുല്യർക്ക് രോഗാരിഷ്ടകൾ. നാഗപ്രീതി പൂജ ചെയ്യുന്നത് നല്ലതാണ്, ജലം മൂലം അപകടത്തിന് സാദ്ധ്യതയുണ്ട്.
മകയിരം: സ്ഥാനപ്രാപ്തിയുണ്ടാകും. അഭീഷ്ടകാര്യസിദ്ധിക്കും ഉദ്യാഗക്കയറ്റത്തിനും യോഗം. പഴയ ബന്ധങ്ങൾ പുതുക്കാൻ സാദ്ധ്യത. വളർത്തുമൃഗങ്ങളിൽ നിന്ന് നേട്ടം. അനാവശ്യ ചെലവുകൾ വരാനിടയുള്ളതിനാൽ സൂക്ഷിച്ച് പണം ചെലവഴിക്കുക, യാത്രാക്ലേശത്തിനും അസത്യപ്രചരണം മൂലം മനോവിഷമത്തിനും സാദ്ധ്യത.
തിരുവാതിര: ദൂരദേശ യാത്രയ്ക്ക് സാദ്ധ്യത. അകന്നുനിന്ന ബന്ധുക്കൾ അടുക്കും. അലസത കൈവെടിഞ്ഞ് കർമ്മ നിരതനായാൽ അപ്രതീക്ഷിത നേട്ടങ്ങൾ സ്വായത്തമാക്കാം. വസ്തുവോ വാഹനമോ വാങ്ങും. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാൻ സാദ്ധ്യത, ധനദുർവ്യയം, യാത്രാക്ലേശം, വിദ്യാഭ്യാസകാര്യങ്ങളിൽ അലസത എന്നിവ അനുഭവപ്പെടാം.
പുണർതം: വ്യവഹാരജയം നേടും.എഴുത്തുകുത്തുകളിലൂടെ ഗുണാനുഭവം, സത്കർമ്മലബ്ധി, പുതിയ ജോലിക്ക് അവസരം എന്നിവയുണ്ടാകും. സന്താനലബ്ദ്ധി, വിവാഹയോഗം എന്നിവ കാണുന്നു. വാഹനം, വളർത്തുമൃഗങ്ങൾ എന്നിവ കാരണം അപകട സാദ്ധ്യത. പുതിയ വാഹനം വാങ്ങാനുള്ള തീരുമാനം അല്പകാലത്തേക്ക് മാറ്റിവയ്ക്കുന്നത് നന്ന്.
പൂയം: കുടുംബസൗഖ്യവും ധനധാന്യ വർദ്ധനവും ഉണ്ടാകും. കർമ്മഗുണ പ്രാപ്തിക്കും പുതിയ ഗൃഹനിർമ്മാണം തുടങ്ങുന്നതിനും ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനും അനുയോജ്യമായ സമയം, അപ്രതീക്ഷിത ധനലാഭത്തിന് സാദ്ധ്യത. ശത്രുക്കളിൽ നിന്ന് അകലം പാലിക്കുക, ഗൃഹത്തിൽ അനർത്ഥങ്ങൾക്ക് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധയോടെ മുന്നോട്ടു പോവുക.
ആയില്യം: സ്വജനങ്ങളിൽ നിന്ന് സഹായം. വാഹനാപകടങ്ങളിൽ നിന്ന് ദൈവാധീനത്താൽ രക്ഷപ്പെടും, വ്രതാനുഷ്ഠാനത്തിലൂടെ ഭാഗ്യാനുഭവം. ദേവാലയദർശനം നടത്തും. വിനോദ യാത്രയ്ക്കും ഇഷ്ടഭക്ഷണലബ്ദ്ധിക്കും സാദ്ധ്യത, സാമ്പത്തിക രംഗത്ത് അഭിവൃദ്ധി. സർപ്പദംശനമേൽക്കാതെ സൂക്ഷിക്കുക. ആരോഗ്യ കാര്യത്തിൽ ജാഗ്രത പുലർത്തുക.
മകം: ഭാഗ്യക്കുറികളിലും ഊഹക്കച്ചവടത്തിലും നേട്ടം. വിദ്യാഗുണ പ്രാപ്തിയുണ്ടാകും. ജോലിക്ക് സാദ്ധ്യത. സദ്കീർത്തിക്കും സജ്ജനസംസർഗത്തിനും അവസരം. വസ്തു വ്യാപാരത്തിൽ നഷ്ടം വരാതെ നോക്കുക, കർമ്മരംഗങ്ങളിൽ മന്ദഗതി. ത്രിദോഷ കോപത്തിനും യാത്രാക്ലേശത്തിനും വിശ്വസ്തരിൽ നിന്ന് വഞ്ചന അനുഭവപ്പെടാനും സാദ്ധ്യത.
പൂരം: ബന്ധുജനങ്ങളിൽ നിന്ന് സഹായം ലഭിക്കും. പരീക്ഷകളിൽ ജയം, പ്രണയനേട്ടത്തിനും കീർത്തിക്കും ആഴ്ചയവസാനം സാദ്ധ്യത. കഫജ്വരം പിടിപെട്ടേക്കും. ഗുരുജനങ്ങൾക്ക് രോഗദുരിതം. ദാമ്പത്യത്തിൽ അസ്വാരസ്യ സാദ്ധ്യത. ഉദ്യോഗത്തിൽ സ്ഥാനചലനത്തിനോ കൃത്യനിർവഹണത്തിൽ തടസ്സങ്ങൾക്കോ സാദ്ധ്യത.
ഉത്രം: കുടുംബസൗഖ്യത്തിനും വസ്തു, വാഹന ലാഭത്തിനും യോഗം. സദ്കീർത്തി നേടും. സന്താനങ്ങൾക്ക് പല വിധത്തിൽ ഉന്നതിക്ക് സാദ്ധ്യത, കാര്യങ്ങൾക്ക് അനുഭവപ്പെട്ടിരുന്ന തടസ്സം മാറും. ഊഹക്കച്ചവടത്തിൽ ധനനഷ്ടം. നേത്രരോഗം ബുദ്ധിമുട്ടിച്ചേക്കാം. നവഗ്രഹപൂജ നടത്തുന്നത് നല്ലതാണ്. ധനപരമായി നല്ല സമയമല്ല.
അത്തം: യാത്രയ്ക്ക് സാദ്ധ്യത, സദ്പുത്രയോഗം, കുടുംബത്തിൽ സമാധാനം എന്നിവ കാണുന്നു. അത്യന്തം ശുഭകരമായ വാർത്ത കേൾക്കും, കലാരംഗത്ത് ഉയർച്ചയുണ്ടാകും. ഗൃഹനിർമ്മാണം താത്കാലികമായി നിറുത്തിവയ്ക്കേണ്ടിവന്നേക്കും. ഔദ്യോഗികമായി അത്ര നല്ല സമയമല്ല. അപകീർത്തി സാദ്ധ്യതയുള്ളതിനാൽ സൂക്ഷിക്കുക. നാഡീരോഗങ്ങളെ കരുതിയിരിക്കണം.
ചിത്തിര: സദ്കീർത്തിക്കും ബന്ധുജന സമാഗമത്തിനും യോഗം. മംഗളകാര്യ സിദ്ധി, വ്യവഹാര വിജയം എന്നിവ നേയുണ്ടാകും. കലാകായിക രംഗത്ത് നേട്ടം. കുടുംബകാര്യങ്ങളിൽ വിജയം. അപ്രതീക്ഷിതമായ ധനലാഭം. കാർഷിക രംഗത്ത് അഭിവൃദ്ധിയുണ്ടാകും. അനാവശ്യ ചെലവുകൾ കരുതിയിരിക്കുക. ഉദ്യോഗകാര്യങ്ങളിൽ അശ്രദ്ധ വരാതെ പ്രയത്നിക്കുക.
ചോതി: ക്ഷേത്രങ്ങൾ സന്ദർശിക്കും. ബന്ധുജന പ്രീതി, സുഹൃദ്ഗുണം എന്നിവ ഫലങ്ങൾ. വിവാഹകാര്യം തടസം കൂടാതെ നടക്കും. ഉദ്യോഗലബ്ദ്ധിക്കും ധന നേട്ടത്തിനും സാദ്ധ്യത. നാൽക്കാലികൾ മൂലം നാശനഷ്ടങ്ങളുണ്ടാവാതെ സൂക്ഷിക്കുക. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. ശ്രദ്ധക്കുറവുകൊണ്ട് ധനനഷ്ടം ഉണ്ടാകും.
വിശാഖം: മത്സരങ്ങളിലും അഭിമുഖ പരീക്ഷകളിലും വിജയം. പുരസ്കാര ലബ്ദ്ധിക്ക് യോഗം. മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടും. പ്രശസ്തി വന്നുചേരും. ആദർശപരമായ വിജയങ്ങൾ ഉണ്ടാകും, സൈനിക, പൊലീസ് രംഗത്തുള്ളവർക്ക് ശുഭാനുഭവം. ബന്ധുക്കൾ ശത്രുക്കളാകാതെ സൂക്ഷിക്കുക, പൂജാദി കർമ്മങ്ങൾക്ക് പണം ചെലവിടും.
അനിഴം: സമ്പദ്സമൃദ്ധിയും സൗഭാഗ്യാനുഭവങ്ങളും ഉണ്ടാകും. വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം. സന്താനങ്ങൾ പരീക്ഷകളിലും മറ്റും ഉന്നതവിജയം നേടും. ബന്ധുക്കളിൽ നിന്ന് സഹായം പ്രതീക്ഷിക്കാം. അസുഖങ്ങൾ പിടിപെടാനുള്ള സാദ്ധ്യത, നാഗപ്രീതി നേടുന്നത് നല്ലതാണ്, സ്വപ്നതുല്യമായ നേട്ടമുണ്ടാവും.
തൃക്കേട്ട: കുടുംബസൗഖ്യമുണ്ടാകും. സ്വജനങ്ങളിൽ നിന്ന് സഹായം, താത്കാലിക ജോലി ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. മേലുദ്യോഗസ്ഥരുമായി കലഹത്തിന് സാദ്ധ്യത. വഴിപാടുകൾക്കും ഔഷധങ്ങൾക്കും നല്ല തുക ചെലവഴിക്കും. ക്ഷിപ്രവേഗത്തിലുള്ള ധനലാഭത്തിനും ധനനഷ്ടത്തിനും ഒരേസമയം സാദ്ധ്യത.
മൂലം: ആരോഗ്യപുഷ്ടിയുണ്ടാകും. ദൂരയാത്രകൾ ഗുണകരമാകും. ഗൃഹത്തിൽ സുഖക്കുറവ് അനുഭവപ്പെടാം.കുടുംബാംഗങ്ങൾ അന്യരെപ്പോലെ പെരുമാറിയേക്കാം. പ്രകൃതിക്ഷോഭം മൂലം വ്യാപാരനഷ്ടം അനുഭവപ്പെടാൻ സാദ്ധ്യത. മനക്ലേശം ശരീരത്തെ ബാധിക്കാതെ സൂക്ഷിക്കുക. ധനനഷ്ടത്തിന് സാദ്ധ്യത, വാരാന്ത്യം പൊതുവെ ശുഭകരമാകും.
പൂരാടം: അന്യർക്കു വേണ്ടി പ്രവർത്തിക്കും. കലകളിലും അഭിനയത്തിലും ശോഭിക്കും.സാഹിത്യരചന നിർവഹിക്കും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും, സന്താനസൗഖ്യമുണ്ടാകും. ഊഹക്കച്ചവടത്തിലും നറുക്കെടുപ്പുകളിലും ധനനേട്ടത്തിന് അവസരം. കലാ കായിക രംഗത്ത് മോശം സമയം. പരീക്ഷകളിൽ മികച്ച വിജയം നേടാൻ അത്യദ്ധ്വാനം വേണ്ടിവരും.
ഉത്രാടം: അപ്രതീക്ഷിത ധനലാഭത്തിന് യോഗം. സഹോദരങ്ങളിൽ നിന്ന് ഗുണാനുഭവങ്ങൾ. പൊതുവേദികളിൽ പ്രത്യക്ഷപ്പെടും. അയ്യപ്പ ക്ഷേത്രങ്ങളിൽ ശയനപ്രദക്ഷിണം ചെയ്യുന്നത് നല്ലത്. വ്യവഹാരങ്ങളിൽ വിജയം, പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ കൈവരും, പ്രതീക്ഷിച്ചിരിക്കുന്ന ചിലത് അവസാന നിമിഷം കൈവിട്ടുപോകും.
തിരുവോണം: സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകും.വിനോദ യാത്രകൾ നടത്തും. ഭാഗ്യക്കുറികളിൽ നേട്ടം. ദീർഘകാലമായി കാണാൻ ആഗ്രഹിച്ചിരുന്നവരെ കണ്ടുമുട്ടാൻ അവസരം. ആരോഗ്യശ്രദ്ധ വേണം. പ്രണയകാര്യങ്ങളിൽ അപ്രതീക്ഷിത തിരിച്ചടിയുണ്ടാകുമെങ്കിലും ദൈവസഹായത്താൽ അതു മറികടക്കാൻ സാധിക്കും.
അവിട്ടം: എഴുത്തുകളിൽ നിന്ന് ഗുണാനുഭവം. മത്സരപരീക്ഷകളിലും മറ്റും ഉയർന്ന വിജയം. പൊതുവേദികളിൽ ആദരിക്കപ്പെടും. പുതിയ വാഹനം വാങ്ങാൻ യോഗം. ദാമ്പത്യപരമായി നന്ന്. ധനനേട്ടങ്ങൾക്ക് സാദ്ധ്യത, കട ബാദ്ധ്യതയിൽ നിന്ന് താത്കാലിക മോചനം ലഭിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക.
ചതയം: ദീർഘകാലമായി സന്താനഭാഗ്യമില്ലാത്ത ദമ്പതികൾക്ക് അതിന് യോഗം. തീരുമാനമാകാതെ കെട്ടിക്കിടക്കുന്ന വ്യവഹാരങ്ങളിൽ അനുകൂല ഫലം, കലാരംഗത്ത് മുന്നേറ്റം. ഉദ്ദിഷ്ടകാര്യ സിദ്ധി. ഊഹക്കച്ചവടങ്ങളിൽ പണം നിക്ഷേപിക്കാതെ സൂക്ഷിക്കുക. ധനപരമായി നല്ല കാലമല്ല. ശ്രദ്ധ കൊടുത്തില്ലെങ്കിൽ കനത്ത നഷ്ടം സംഭവിക്കാം.
പൂരുരുട്ടാതി: കച്ചവടത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ലാഭം ലഭിക്കും. അതിഥികളെ സത്കരിക്കും.അന്യരെ സഹായിക്കും. വാഹനങ്ങളിൽ നിന്ന് അപകടം വരാതെ സൂക്ഷിക്കുക. ശത്രുശല്യം വർദ്ധിച്ചേക്കും. ഈശ്വരപ്രാർത്ഥന മുടക്കരുത്. ആരോഗ്യം നന്നായി ശ്രദ്ധിക്കേണ്ട കാലം.
ഉത്രട്ടാതി: ജീവിതപങ്കാളിയുമൊത്ത് വിനോദയാത്രകൾ നടത്തും. പരീക്ഷകളിൽ ഭേദപ്പെട്ട വിജയം നേടും. ദുശ്ശീലങ്ങളിൽ നിന്ന് അകന്നുനിൽക്കുക. അസൂയക്കാരായ അയൽക്കാരിൽ നിന്ന് പ്രതികൂലാനുഭവം ഉണ്ടായേക്കും. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതെ സൂക്ഷിക്കുക.
രേവതി: ശരീരസംരക്ഷണത്തിന് മുൻതൂക്കം കൊടുക്കും. രാഷ്ട്രീയത്തിലും കലകളിലും ശോഭിക്കും. സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകും, ബന്ധുജനങ്ങളെ കാണാനും കീർത്തി നേടാനും യോഗം. അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടാതെ ശ്രദ്ധിക്കുക. വലിയ ശ്രദ്ധ നൽകിയില്ലെങ്കിൽ പരീക്ഷകളിൽ തിരിച്ചടി നേരിടാം, വാഹനങ്ങളിൽ നിന്ന് അപകട സാദ്ധ്യത.