high-court-

കൊച്ചി: കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിന്റെ പേരിൽ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹെെക്കോടതി. അപകടത്തിൽ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. അതിൽ ആരെയും കുറ്റപ്പെടുത്താൻ കോടതി താൽപര്യപ്പെടുന്നില്ല. വിദ്യാർത്ഥികളാണ് അവിടെത്തെ ജനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് മനസിലാക്കുന്നത്.

പക്ഷേ ഏതെങ്കിലും വിദ്യാർത്ഥികളെ പഴിചാരാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു നൽകിയ ഹർജിയിലാണ് നടപടി. സർക്കാരിനോടും സർവകലാശാല അധികൃതരോടും നിലവിൽ അന്വേഷണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം നൽകി. ഹർജി അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി.

അതേസമയം,​ കു​സാ​റ്റ് ​ദു​ര​ന്ത​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ക്യാ​മ്പ​സു​ക​ളി​ൽ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്തു​മ്പോ​ൾ​ ​പാ​ലി​ക്കേ​ണ്ട​ ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​ത​യ്യാ​റാ​ക്കാ​ൻ​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചിരുന്നു.​


സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​സ​ജി​ ​ഗോ​പി​നാ​ഥ്,​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​രാ​ജ​ശ്രീ​ ​എം.​എ​സ്‌,​ ​സ്‌​കൂ​ൾ​ ​ഓ​ഫ് ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​സ​യ​ൻ​സ​സ് ​ആ​ൻ​ഡ് ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റ് ​മേ​ധാ​വി​ ​ഡോ.​ ​ബൈ​ജു​ ​കെ.​ആ​ർ.​ ​എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് ​സ​മി​തി.​ ​കു​സാ​റ്റ് ​ദു​ര​ന്ത​ത്തെ​ക്കു​റി​ച്ചു​ള്ള​ ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണ​വും​ ​സ​മി​തി​ ​ന​ട​ത്തും.​