kollam-kidnap-case

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യ സൂത്രധാരയായ പ്രതി അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ. സ്വന്തം അച്ഛൻ മരിച്ചിട്ടുപോലും മകൾ അനിതകുമാരി വീട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് അമ്മ പറയുന്നു. മകൾ സ്വത്ത് തട്ടിയെടുത്തെന്നും ചാത്തന്നൂരിലെ വീട്ടിലെത്തിയപ്പോൾ മകളുടെ ഭർത്താവ് പത്മകുമാർ മർദ്ദിച്ചെന്നും അമ്മ കൂട്ടിച്ചേർത്തു. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമ്മ അനിതകുമാരിക്കെതിരെ ആരോപണം ഉന്നയിച്ചത്.

'അച്ഛന് സുഖമില്ലാഞ്ഞിട്ട് ആശുപത്രിയിൽ കിടന്നപ്പോൾ പോലും മകൾ അവിടെ വന്നില്ല. മരിച്ചിട്ട് പോലും കാണാൻ വന്നില്ല. ചാത്തന്നൂരിലെ വീട്ടിൽ എത്തിയ എന്നെ ചവിട്ടി വീഴ്ത്തി. എന്റെ ചേട്ടത്തിയുടെ മകളും കൂടെയുണ്ടായിരുന്നു. എന്നെ ചവിട്ടരുതെന്ന് പറഞ്ഞപ്പോൾ അവളെയും പിടിച്ച് തള്ളി. മകളും കൊച്ചുമോളുമൊക്കെ ആക്ഷേപിച്ചു. പട്ടിയെ അഴിച്ചുവിടുമെന്ന് വരെ പറഞ്ഞു. അങ്ങനെയാണ് ഞാൻ അവളുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നത്. മൂന്ന് വർഷമായി ഞാനുമായി ഒരു ബന്ധവുമില്ല' - അമ്മ പറഞ്ഞു.

നല്ല സ്വഭാവമുള്ള പെണ്ണായിരുന്നു, ഈ അടുത്ത കാലത്താണ് ഇങ്ങനെയൊക്കെ ആയത്. ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. അവൾ ചെയ്ത ക്രൂരതയ്ക്ക് ഈശ്വരൻ പ്രതിഫലം നൽകട്ടെയെന്നും അമ്മ പറഞ്ഞു.

അതേസമയം, കേ​സി​ൽ​ ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​ര​ണ്ടാം​പ്ര​തി​ ​അ​നി​ത​കു​മാ​രി​ ​അ​ട്ട​ക്കു​ള​ങ്ങ​ര​ ​വനിതാ ജയിലിലാണുള്ളത്. കഴിഞ്ഞ ദിവസം ​ജ​യി​ലി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​സം​സാ​രി​ച്ച​പ്പോ​ൾ അനിതകുമാരി​ ​വി​കാ​രാ​ധീ​ന​യാ​യിരുന്നു.​ ​'​പ​റ്റി​പ്പോ​യി,​​​ ​പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ​ഒ​രി​ക്ക​ലും​ ​ക​രു​തി​യി​ല്ല​'​ ​ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​അ​നി​ത​ ​കു​മാ​രി​ ​പ​റ​ഞ്ഞു.​ ​ജ​യി​ലി​ൽ​ ​പൊ​തു​വേ​ ​ശാ​ന്ത​യാ​യാ​ണ് ​ഇ​വ​ർ​ ​പെ​രു​മാ​റു​ന്ന​തെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞു.​

​ത​റ​ ​തു​ട​യ്‌​ക്ക​ലാ​ണ് ​അ​നി​ത​​കു​മാ​രി​ക്ക് ​ന​ൽ​കി​യി​രി​ക്കു​ന്ന​ ​ജോ​ലി.​ ​അ​നി​ത​കു​മാ​രി​യെ​യും​ ​കൂ​ട്ടു​പ്ര​തി​യാ​യ​ ​മ​ക​ൾ​ ​അ​നു​പ​മ​യെ​യും​ ​വെ​വ്വേ​റെ​ ​സെ​ല്ലു​ക​ളി​ലാ​ണ് ​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​അ​നു​പ​മ​യ്ക്ക് ​പ്ര​ത്യേ​ക​ ​ജോ​ലി​യൊ​ന്നും​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​സ​ഹ​ത​ട​വു​കാ​രോ​ട് ​മി​ണ്ടാ​തെ​ ​സെ​ല്ലി​ന്റെ​ ​മൂ​ല​യി​ൽ​ ​ഒ​രേ​ ​ഇ​രി​പ്പാ​ണ് ​അ​നു​പ​മ​യെ​ന്ന് ​ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​‍​ഞ്ഞു.