tk

തിരുവനന്തപുരം: ന്യൂസ് ഡിസൈനർമാരുടെ ലോക സംഘടനയായ സൊസൈറ്റി ഫോർ ന്യൂസ് ഡിസൈന്റെ (എസ്.എൻ.ഡി)​ ‌ഡയറക്ടർ ബോർഡിലേക്ക് കേരളകൗമുദിയുടെ ഡെപ്യൂട്ടി എഡിറ്രറും വിഷ്വൽ എ‌‌ഡിറ്രറുമായ ടി.കെ.സജീവ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു.ഇതാദ്യമായാണ് ഒരു ഇന്ത്യാക്കാരൻ ‌എസ്.എൻ.ഡി ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞടുക്കപ്പെടുന്നത്.അമേരിക്കയിലെ നോ‌ർത്ത് കരോലിനയാണ് എസ്.എൻ.ഡിയുടെ ആസ്ഥാനം. ഇതിന് മുമ്പ് ആറ് വർഷം എസ്.എൻ.ഡിയുടെ എഷ്യാ-സൗത്ത് പസഫിക്ക് ‌ഡയറക്ടറായും സജീവ്സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മികച്ച ഡിസൈനുള്ള തിരുവനന്തപുരം പ്രസ് ക്ളബ്ബിന്റെ പുരസ്കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട്.ലോക ന്യൂസ് പേപ്പ‌‍‍ർ അസോസിയേഷന്റെ എഷ്യൻ മീഡിയ അവാ‌ർഡിൽ ആറ് തവണ ജൂറി മെമ്പറായിട്ടുണ്ട്.

കേരള മീഡിയ അക്കാഡമി പ്രസിദ്ധീകരിച്ച പത്രരൂപകല്പന ഉൾപ്പെടെ നാല് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്

ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിലെ സീനിയർ സ്കൂൾ സെക്ഷൻ ഹെഡായ എം.ഗായത്രി റാണിയാണ് ഭാര്യ.ഗൗരി ജി.പണിക്കരും മീനാക്ഷി ജി. പണിക്കരും മക്കളാണ്