india

കൊച്ചി: ഏഴു വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഗ്ളോബൽ വ്യക്തമാക്കി. 2026- 27 വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ (ജി.ഡി.പി) ഏഴ് ശതമാനം വളർച്ച നേടുമെന്നും അവർ പറയുന്നു. നിലവിൽ അമേരിക്ക, ചൈന, ജർമ്മനി, ചൈന എന്നിവയ്ക്ക് പിന്നിലായി അഞ്ചാം സ്ഥാനത്താണ്. എസ് ആൻഡ് പിയുടെ ഗ്ളോബൽ ക്രെഡിറ്റ് ഔട്ട്ലുക്ക് 2024 എന്ന പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നിലവിൽ ലോകത്തെ ഏറ്റവും മികച്ച വളർച്ച നേടുന്ന വികസ്വര രാജ്യമാണ് ഇന്ത്യ.

അടിസ്ഥാനസൗകര്യ വികസനത്തിന് ഇന്ത്യ നടത്തുന്ന ഭീമമായ നിക്ഷേപം മൂലം സേവന അടിസ്ഥിത സാമ്പത്തിക മേഖലയിൽ നിന്നും മാനുഫാക്ചറിംഗ് കേന്ദ്രീകൃത ആഗോള ഹബായി ഇന്ത്യ അതിവേഗം മാറുകയാണെന്നും എസ് ലൻഡ് പി റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ മേഖലയിൽ വൈദഗ്ദ്ധ്യ വികസനത്തിനും സ്ത്രീ പങ്കാളിത്തം ഉയർത്താനും ഇന്ത്യ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. രാജ്യത്തെ ഡിജിറ്റൽ വിപണി മികച്ച വളർച്ച നേടുന്നതിനാൽ കൂടുതൽ ടെക്ക് സ്റ്റാർട്ടപ്പുകൾ ഉയർന്നു വരാനും ആഗോള മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുമുള്ള സാധ്യതയേറെയാണ്. ധനകാര്യ, കൺസ്യൂമർ ഉത്പന്ന വിപണികളിൽ ഇന്ത്യൻ കമ്പനികൾ പിടിമുറുക്കുകയാണ്.

ഓ​ഹ​രി​ ​വി​പ​ണി​ ​ പു​തി​യ​ ​ഉ​യ​ര​ത്തിൽ

കൊ​ച്ചി​:​ ​ഇ​ന്ത്യ​ൻ​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യി​ൽ​ ​നി​ക്ഷേ​പ​ ​വി​ശ്വാ​സം​ ​ഏ​റി​യ​തോ​ടെ​ ​ഓ​ഹ​രി​ ​വി​പ​ണി​ ​ഇ​ന്ന​ലെ​യും​ ​റെ​ക്കാ​ഡ് ​തി​രു​ത്തി​ ​പു​തി​യ​ ​ഉ​യ​ര​ത്തി​ലെ​ത്തി.​ ​ബാ​ങ്കിം​ഗ്,​ ​ഇ​ന്ധ​ന​ ​മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ​ ​വാ​ങ്ങ​ൽ​ ​താ​ത്പ​ര്യ​ത്തി​ന്റെ​ ​ക​രു​ത്തി​ൽ​ ​സെ​ൻ​സെ​ക്സ് 431​ ​പോ​യി​ന്റ് ​ഉ​യ​ർ​ന്ന്69.296​ ​ൽ​ ​എ​ത്തി.​ ​ദേ​ശീ​യ​ ​സൂ​ചി​ക​യാ​യ​ ​നി​ഫ്റ്റി​ 168.3​ ​പോ​യി​ന്റ് ​നേ​ട്ട​വു​മാ​യി​ 20,855​ ​ൽ​ ​വ്യാ​പാ​രം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​തു​ട​ർ​ച്ച​യാ​യ​ ​ആ​റാം​ ​ദി​വ​സ​മാ​ണ് ​ഇ​ന്ത്യ​ൻ​ ​ഓ​ഹ​രി​ക​ൾ​ ​മു​ന്നേ​റ്റം​ ​തു​ട​രു​ന്ന​ത്.​ ​എ​ക്സ്ചേ​ഞ്ചി​ൽ​ ​ലി​സ്റ്റ് ​ചെ​യ്ത​ ​ക​മ്പ​നി​ക​ളു​ടെ​ ​വി​പ​ണി​ ​മൂ​ല്യ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​മൂ​ന്ന് ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യി.​ ​അ​ദാ​നി​ ​ഗ്രൂ​പ്പ് ​ക​മ്പ​നി​ക​ളു​ടെ​ ​ഓ​ഹ​രി​ ​വി​ല​യി​ൽ​ ​ഇ​ന്ന​ലെ​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​മു​ണ്ടാ​യി.

വി​ദേ​ശ​ ​നി​ക്ഷേ​പ​ക​ർ​ ​പ​ണ​മൊ​ഴു​ക്കു​ന്നു
ഡി​സം​ബ​റി​ൽ​ ​ര​ണ്ട് ​വ്യാ​പാ​ര​ ​ദി​ന​ങ്ങ​ളി​ലാ​യി​ ​വി​ദേ​ശ​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ 16.000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഓ​ഹ​രി​ക​ളാ​ണ് ​വാ​ങ്ങി​ക്കൂ​ട്ടി​യ​ത്.