accident

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇതില്‍ നാലുപേരും മലയാളികളാണ്. സോനം മാര്‍ഗിലേക്ക് പോകുകയായിരുന്ന കാര്‍ ശ്രീനഗറിലെ സോജില പാസിനടുത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കേരളത്തില്‍ നിന്ന് പോയ വിനോദസഞ്ചാരികളായ സുധേഷ്, അനില്‍, വിഗ്നേഷ്, രാഹുല്‍ എന്നീ നാലുപേരാണ് മരിച്ച മലയാളികള്‍.

വാഹനമോടിച്ചിരുന്നത് ജമ്മുകാശ്മീര്‍ സ്വദേശിയായ ഇജാസ് അഹമ്മദ് ആണ്. ഇയാളും അപകടത്തിൽ മരിച്ചു. കാറില്‍ ഡ്രൈവറെ കൂടാതെ ഏഴ് പേര്‍ കൂടി ഉണ്ടായിരുന്നു. ഇവരിൽ അഞ്ച് പേർ മരിക്കുകയും മൂന്നുപേർ പരിക്കേറ്റ് ചികിത്സയിലുമാണെന്നാണ് ജമ്മുകാശ്മീര്‍ പൊലീസ് കൈമാറുന്ന വിവരം.

മരിച്ചവരുടെ മൃതദേഹം ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.