നെടുമ്പാശേരി: മലേഷ്യയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 7.20 ലക്ഷംരൂപ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. തമിഴ്നാട് പുതുക്കോട്ടെ നിരുനാവ്കുരിശ് സ്വദേശി പിടിയിലായി. ഇന്നലെ പുലർച്ചെ മിലിന്റോ എയറിൽ കോലാലംപൂരിലേക്ക് പോകാനെത്തിയതാണ് യാത്രക്കാരൻ. സി.ഐ.എസ്.എഫിന്റെ ലഗേജ് പരിശോധനയിലാണ് ഇന്ത്യൻ കറൻസി കണ്ടെത്തിയത്.