cricket

ഡുനെഡിൻ : ആദ്യമായി ന്യൂസിലാൻഡിനെതിരെ ചരിത്രത്തിലാദ്യമായി ഒരു ട്വന്റി-20 പരമ്പര സ്വന്തമാക്കി പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം. അഞ്ചുവർഷത്തിന് ശേഷമാണ് പാക് വനിതകൾ ഒരു പരമ്പര വിജയം നേടുന്നത്. കിവീസിനെതിരായ മൂന്ന് ട്വന്റി-20 കളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് പാക് വനിതകൾ ചരിത്രമെഴുതിയത്. ഇന്നലെ രണ്ടാം ട്വന്റി-20യിൽ 10 റൺസിനായിരുന്നു പാക് ജയം. ആദ്യം ബാറ്റ്ചെയ്ത പാകിസ്ഥാൻ 137/6 എന്ന സ്കോർ ഉയർത്തിയശേഷം കിവീസിനെ 127/7ൽ ഒതുക്കുകയായിരുന്നു.