വൈപ്പിൻ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. അയ്യമ്പിള്ളി ആലിങ്കൽ വീട്ടിൽ വിവേകിനെയാണ് (മണിയൻ 27) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറലിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുനമ്പം, നോർത്ത് പറവൂർ, പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, ദേഹോപദ്രവം, മോഷണം, ആയുധനിയമം, ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
മുനമ്പം പൊലീസ് ഇൻസ്‌പെക്ടർ എം. വിശ്വംഭരൻ എസ്.ഐ എം. അനീഷ്. എ.എസ്.ഐ ഇ.എൻ. ബിന്ദു, സീനിയർ സി.പി.ഒമാരായ എൻ. ശിവാനന്ദൻ കർത്ത, ആന്റണി അനീഷ്, സി.പി.ഒമാരായ വി.ടി. തരുൺകുമാർ, സി.ജെ. ജിജിൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്.