lic-logo

കൊച്ചി: ആഗോള മേഖലയിലെ ഏറ്റവും വലിയ നാലാമത്തെ ലൈഫ് ഇൻഷ്വറൻസ് കമ്പനിയായി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൽ. ഐ.സി) മാറി. ധനകാര്യ വിവര സേവനദാതാക്കളായ എസ് ആൻഡ് പി ഗ്ലോബൽ തയ്യാറാക്കിയ ലോകത്തെ ഏറ്റവും വലിയ 50 ഇൻഷ്വറൻസ് കമ്പനികളുടെ പട്ടികയിലാണ് എൽ.ഐ.സി നാലാമതെത്തിയത്. 50,307 കോടി ഡോളറാണ് കമ്പനിയുടെ കരുതൽ ശേഖരം.