തൃശൂർ : റെയിൽവേ സ്റ്റേഷനിൽ അഞ്ച് കിലോയോളം കഞ്ചാവുമായി യുവാവ് റെയിൽവേ പൊലീസിന്റെ പിടിയിൽ. മുർഷിതാബാദ് സ്വദേശി ഹഫി ജൂളാണ് (24) പിടിയിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. 4.900 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. റെയിൽവേ എസ്.ഐ കെ.ഒ.തോമസ്, എ.എസ്.ഐ ജയകുമാർ, രാജേഷ്, അനിൽ, അനിൽ കുമാർ, ഹരിദാസ് എന്നിവർ ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.