film

അന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യാ ആന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന താള്‍ ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസായി. സൗഹൃദവും പ്രണയവും ഒപ്പം നിര്‍ണ്ണായകമായ രംഗങ്ങളും സംഭാഷണങ്ങളും കൂടി ചേര്‍ന്ന താളിന്റെ ട്രയ്‌ലര്‍ ചിത്രം പ്രേക്ഷകന് തിയേറ്ററില്‍ ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുമെന്നുറപ്പാണ്. വിശ്വ, മിത്രന്‍ എന്നീ കേന്ദ്ര കഥാപാത്രങ്ങളില്‍ കൂടിയുള്ള സങ്കീര്‍ണതകള്‍ നിറഞ്ഞ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

മാധ്യമപ്രവര്‍ത്തകനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ഡോ: ജി.കിഷോറിന്റെ കലാലയ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ രാജാസാഗര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഡി ഒ പി സിനു സിദ്ധാര്‍ത്ഥിന്റെ മികവാര്‍ന്ന ഫ്രെയിമുകളും ബിജിബാലിന്റെ സംഗീതവും താളിനെ കൂടുതല്‍ മികവാര്‍ന്നതാക്കുന്നു.

'പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കുന്നവര്‍ മാത്രമാണ് ചരിത്രത്തിലെ ഹീറോസ്, പക്ഷെ പെണ്ണിന്റെ നന്മക്കു വേണ്ടി വഴിമാറി നടന്ന ആണുങ്ങളെ ആരും എവിടെയും രേഖപ്പെടുത്താറില്ല' എന്ന രാഹുല്‍മാധവിന്റെ ട്രെയ്‌ലറിലെ വോയിസ് ഓവര്‍ ഇതുവരെ കാണാത്ത ഒരു ക്യാമ്പസ് കഥയിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുമെന്നുറപ്പ് നല്‍കുന്നു.