
കൊച്ചി : ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രദർശനമായ ലുലു ബ്യൂട്ടി ഫെസ്റ്റിൽ തൃശ്ശൂർ സ്വദേശിനി സാന്ദ്ര ഫ്രാൻസിസ് ബ്യൂട്ടി ക്വീനും അമൽ ഗോവിന്ദ് മാൻ ഒഫ് ദി ഇയർ പുരസ്‌കാരവും നേടി.
കൊച്ചി ലുലു മാളിൽ നടന്ന മത്സരത്തിൽ ഫൈനൽ റൗണ്ടിൽ എത്തിയ 20 മത്സരാർത്ഥികളെ പിന്തള്ളിയാണ് ഇരുവരും കിരീടം ചൂടിയത്. വിജയിച്ചവർക്ക് ഒരു ലക്ഷം രൂപ സമ്മാനവും ഫലകവും സർട്ടിഫിക്കറ്റും സിനിമാ താരങ്ങളായ അജ്മൽ അമീറും അതിഥി രവിയും സമ്മാനിച്ചു.
മിസ് വിഭാഗത്തിൽ കൊച്ചിയിലെ സിൻന്ത പടമാടൻ രണ്ടാം സ്ഥാനവും, കുന്നംകുളത്തെ മാളവിക ആർ ദേവ് മൂന്നാം സ്ഥാനവും നേടി.
കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി ആയിരക്കണക്കിന് മത്സരാർത്ഥികളിൽ പങ്കെടുത്തതിൽ നിന്നും മികച്ച പ്രകടനം നടത്തിയ 20 പേരാണ് ഫൈനൽ റൗണ്ടിൽ എത്തിയത്.
നടനും മോഡലുമായ ജോൺ കൈപ്പള്ളിൽ , ഫാഷൻ ഡിസൈനർ ആനൂ , മേക്ക് ഓവർ ആർട്ടിസ്റ്റ് സ്വാതി കുഞ്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനൽ മൂന്ന് റൗണ്ടുകളിൽ മികച്ച പ്രകടനം നടത്തിയവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്.