
കാറ്റിന് 110 കി.മീറ്റർ വേഗം. ബംഗാൾ ഉൾക്കടലിൽ നിന്ന് രൂപപ്പെട്ട മിഷോംഗ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ അടക്കം തമിഴ്നാട്ടിലെ ഏഴു ജില്ലകളിൽ കനത്ത പേമാരിയും വെള്ളപ്പൊക്കവും. ചെന്നൈയിൽ മാത്രം 8 പേർ മരിച്ചു. കാറുകൾ ഉൾപ്പെടെ വാഹനങ്ങൾ ഒലിച്ചുപോയി. വിമാനത്താവളം അടച്ചു. കേരളത്തിലേക്കുള്ളതടക്കം ട്രെയിൻ സർവീസുകൾ നിറുത്തിവച്ചു.