
തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 50 പാലസ്തീനികൾ കൊല്ലപ്പെട്ടതായി ഔദ്യോഗിക പാലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗാസ മുനമ്പിന്റെ വടക്കൻ ഭാഗത്ത് കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികളുടെ അഭയകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന രണ്ട് സ്‌കൂളുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്.