
അകാലനര എന്നത് നമ്മുടെ പലരുടെയും കോൺഫിഡൻസിനെ ബാധിക്കുന്ന കാര്യമാണ്. മുടികൊഴിച്ചിലും താരനുമെല്ലാം അനുഭവിക്കുന്നവർക്കും പലപ്പോഴും പൊതുസമൂഹത്തിൽ വലിയ വിഷമങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ അകറ്റാൻ നമ്മുടെ നാട്ടിൽ പാരമ്പര്യമായിത്തന്നെ ആർജിച്ചെടുത്ത ചില അറിവുകളുണ്ട്. അതിലൊന്നാണ് കർപ്പൂരം ഇട്ട് കാച്ചിയെടുത്ത എണ്ണ. കർപ്പൂരത്തിന് ചില മികച്ചതും ഉപയോഗപ്രദവുമായ ഗുണങ്ങളുണ്ട്.
മുടി നരയ്‌ക്കുന്നത് തടയാൻ നാച്ചുറലായി ഉപയോഗിക്കാവുന്ന ഒന്നാണ് കർപ്പൂരമിട്ട് കാച്ചിയ വെളിച്ചെണ്ണ. പുറത്തെ പൊടിയും കടുത്ത ചൂടും കൊണ്ട് തലമുടിയ്‌ക്കുണ്ടാകുന്ന പ്രശ്‌നം കർപ്പൂരം കൊണ്ടുള്ള എണ്ണ പരിഹരിക്കും. മാത്രമല്ല തലയോട്ടിയിൽ ആഴത്തിലിറങ്ങി അഴുക്ക് നീക്കുകയും കട്ടിയേറിയ മുടി വളരാനും കർപ്പൂരം സഹായിക്കും. കർപ്പൂരവും വെളിച്ചെണ്ണയും ഒപ്പം നാരങ്ങാനീരും ചേർത്ത് കാച്ചിയെടുത്ത എണ്ണ അരമണിക്കൂറോളം തലയിൽ തേച്ചുപിടിപ്പിക്കുക.ശേഷം വീര്യം കുറഞ്ഞ ഷാംപു കൊണ്ട് കഴുകുക. ഇതുവഴി ആരോഗ്യമുള്ളതും കുളിർമ നിലനിൽക്കുന്നതുമായ തലമുടി നിങ്ങൾക്ക് സ്വന്തമാക്കാം.