aishwarya

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐശ്വര്യറായിയും അഭിഷേക് ബച്ചനും വേർപിരിയുന്നതായി വാർത്തകൾ വന്നിരുന്നു. ഇരുവരും ഉടനെ വേർപിരിയുമെന്നും ഐശ്വര്യ ഇപ്പോൾ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നതെന്നുമാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. കൂടാതെ അഭിഷേക് ബച്ചൻ ഒരു പരിപാടിയിൽ വിവാഹമോതിരം ധരിക്കാതെ വന്നതും ഏറെ ചർച്ചയായി.

എപ്പോഴും വിവാഹമോതിരം ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. എന്നാൽ അഭിഷേക് വിവാഹമോതിരം ഊരിവച്ച് വന്നതോടെ ഇരുവരും വേർപിരിഞ്ഞെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. ഇതോടൊപ്പം ഐശ്വര്യയും ബച്ചൻ കുടുംബവും തമ്മിൽ സ്വരച്ചേർച്ചയില്ലെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഈ അഭ്യൂഹങ്ങൾക്കെല്ലാം ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ് ബച്ചൻ കുടുംബം.

പൊതുവേദിയിൽ ഒന്നിച്ചെത്തിയാണ് ബച്ചൻ കുടുംബം ഈ ഗോസിപ്പുകൾക്ക് മറുപടി നൽകിയിരിക്കുന്നത്. ഇവർ ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നെറ്റ്ഫ്ലിക്സിന്റെ 'ദ് ആർച്ചീസ്' എന്ന ചിത്രത്തിന്റെ സ്പെഷ്യൽ പ്രീമിയറിനാണ് ബച്ചൻ കുടുംബം ഒന്നിച്ചെത്തിയത്. ഇവരെ കൂടാതെ ബോളിവുഡിലെ പ്രമുഖ താരങ്ങളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ബച്ചൻ കുടുംബത്തിലെ എല്ലാവരും പരസ്പരം സംസാരിക്കുന്നതും ചിത്രങ്ങൾക്ക് എടുക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.

അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചന്റെ മകൻ അഗസ്ത്യ നന്ദ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ചിത്രമാണ് 'ദ് ആർച്ചീസ്'. അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ശ്വേത, നവ്യ നവേലി, ഐശ്വര്യ റായ്,​ ആരാധ്യ എന്നിവരാണ് പ്രീമിയറിന് എത്തിയത്.

View this post on Instagram

A post shared by Viral Bhayani (@viralbhayani)