kalyani

'ഹലോ' എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്തുവച്ച താരമാണ് കല്യാണി പ്രിയദർശൻ. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തെത്തിയ താരത്തിന് ആരാധകരേറെയാണ്. ജോജു ജോർജ് നായകനായ 'ആന്റണി' എന്ന ചിത്രമാണ് കല്യാണിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ നടിയുടെ ഒരു പുതിയ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വിധവകളും നിരാലംബരുമായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിതമായി താമസിക്കാൻ വീടുകൾ നിർമിച്ച് നൽകുന്നതിനായി അൻവർ സാദത്ത് എംഎൽഎ നടത്തുന്ന പദ്ധതിയാണ് 'അമ്മക്കിളിക്കൂട്'. ഇതിന്റെ 50-ാമത്തെ വീടിന്റെ താക്കോൽ കൈമാറുന്ന പരിപാടിയിൽ കല്യാണിയും പങ്കെടുത്തിരുന്നു. ചടങ്ങിൽ കല്യാണി ഇട്ടിരുന്ന ചെരുപ്പിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ചെരുപ്പ് വാങ്ങുന്ന പണമുണ്ടെങ്കിൽ ഒരു വീട് വയ്‌ക്കാം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 'ഡിയോർ ഡിവേ സ്ലൈഡ്' എന്ന ബ്രാൻഡിന്റെ ചെരുപ്പാണ് കല്യാണി ധരിച്ചിരുന്നത്. 62,500 രൂപയാണ് ഇതിന്റെ ഏകദേശ വിലയെന്ന് ആരാധകർ കണ്ടെത്തി കമന്റുകളിൽ പറഞ്ഞിട്ടുണ്ട്. ഇതോടെ ധാരാളം പേരാണ് താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.

kalyani2

'അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല ഒരു 350', 'ഇതിലും നല്ലതാ ഞാൻ മിഠായി തെരുവിൽ നിന്ന് 150 രൂപയ്‌ക്ക് വാങ്ങിയത്', '625 ആയിരിക്കും അതുതന്നെ കൂടുതലാണ്', 'ഇത് നമ്മളേം കൊണ്ട് പോകുവോ അതോ നമ്മൾ തന്നെ നടക്കണോ' തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിട്ടുള്ളത്. ഇത്രയും വിലയുള്ള ചെരുപ്പിട്ട് ചടങ്ങിൽ വരുന്നതിന് പകരം അവിടെയുള്ള അമ്മമാർക്ക് വീട് വയ്‌ക്കാൻ ഈ പണം നൽകിക്കൂടായിരുന്നോ എന്നും കമന്റുകളുണ്ട്.