eat

പച്ചമാംസം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്നുളള വിവിധ ചർച്ചകൾ സോഷ്യൽമീഡിയയിൽ നടക്കാറുണ്ട്. ബ്രയാൻ ജോൺസൺ ഉൾപ്പടെ നിരവധി സോഷ്യൽമീഡിയ താരങ്ങളാണ് പച്ചമാംസം കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തുന്നത്. പാകം ചെയ്യാത്ത ബീഫിന്റെ മാംസവും കരളും നമ്മുടെ ആരോഗ്യത്തിനും ദഹനത്തിനും ഉത്തമമാണെന്നാണ് അവരുടെ വാദം.

View this post on Instagram

A post shared by Liver King (@liverking)

ഭക്ഷണത്തിൽ ഇത്തരത്തിലുളള പച്ചമാംസങ്ങൾ ചേർക്കണമെന്നും പല താരങ്ങളും പറയുന്നുണ്ട്. 'പച്ച മാസം കഴിക്കുമ്പോൾ പിന്നെന്തിനാണ് നിങ്ങൾ പച്ചക്കറികൾ കഴിക്കുന്നത്' എന്നാണ് ജോൺസൺ തന്റെ വീഡിയോകളിൽ ചോദിക്കുന്നത്. സോഷ്യൽമീഡിയയിൽ താരത്തിനെ ഫോളോ ചെയ്യുന്നത് നാല് മില്ല്യൺ ആളുകളാണ്. അതേസമയം, ചൂടാക്കാത്ത പാൽ കുടിക്കണമെന്ന് സോഷ്യൽമീഡിയ താരമായ പോൾ സലാഡിനോയും പറഞ്ഞിട്ടുണ്ട്. പാല് ചൂടാക്കിയാൽ അവയുടെ പോഷകഗുണങ്ങൾ നഷ്ടപ്പെടുമെന്നാണ് താരത്തിന്റെ വാദം.

എന്നാൽ സോഷ്യൽ മീഡിയാ താരങ്ങളുടെ അഭിപ്രായത്തെ വിയോജിച്ച് കൊണ്ടാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ രംഗത്തെത്തുന്നത്. പച്ചമാംസങ്ങളും ചൂടാക്കാത്ത പാലും കഴിക്കുന്നത് ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണം ചൂടാക്കുന്നത് അവയിലുളള പോഷകാംശത്തെ കുറയ്ക്കുമെന്നുളള കാര്യം പണ്ട് മുതലേ പറഞ്ഞുവരുന്ന കാര്യമാണ്. മാംസത്തിലുളള പ്രോട്ടീനുകളും വി​റ്റാമിനുകളും അവ ചൂടാക്കുന്നതിലൂടെ കുറയുന്നില്ല. അതിനാൽ മാംസങ്ങൾ ചൂടാക്കി കഴിക്കുന്നതാണ് ഉത്തമം. പച്ച മാംസം കഴിക്കുന്നത് അമിതമായ തടിക്ക് കാരണമാകുമെന്നും വിദഗ്ദ്ധർ പറയുന്നു.

പച്ചമാംസത്തിൽ സാൽമൊണല്ലയും കാംഫിലോബാക്ടേഴ്സ് പോലുളള ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഹാനീകരമായ നിരവധി അണുക്കളും പച്ചമാംസത്തിൽ കാണും.സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രിവെൻഷൻ (സിഡിസി)യുടെ കണ്ടെത്തൽ പ്രകാരം പച്ചമാംസത്തിലുളള ഇത്തരം ബാക്ടീരിയകൾ നമ്മുടെ ശരീരത്തിലെത്തുന്നതിലൂടെ ഡയേറിയ പോലുളള മാരക രോഗങ്ങൾ പിടിപ്പെടാൻ സാദ്ധ്യതയേറെയാണ്.

പ്രതിവർഷം 60 മില്ല്യൺ ആളുകൾക്കാണ് ഇത്തരത്തിലുളള അവസ്ഥകൾ ഉണ്ടാകുന്നത്. പച്ചമുട്ട, ചൂടാക്കാത്ത പാൽ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ അവയിലടങ്ങിയ സാൽമൊണല്ല ബാക്ടീരിയ മനുഷ്യന്റെ ദഹന പ്രക്രിയയെ ബാധിക്കും. പച്ചമാംസത്തിൽ വി​റ്റാമിൻ എ, കോപ്പർ മുതലായവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യില്ല. അതിനാൽ പാചകം ചെയ്യാത്ത ഭക്ഷണങ്ങൾ കഴിക്കരുതെന്നാണ് സിഡിസി പറയുന്നത്. അണുബാധ പ്രധാനമായും ബാധിക്കുന്നത് നമ്മുടെ ത്വക്ക്, ശ്വാസകോശം, ഹൃദയം, തലച്ചോറ്,രക്തം തുടങ്ങിയവയിലാണ്. പനി, വിറയൽ, ചുമ, വിയർക്കൽ, തുമ്മൽ തുടങ്ങിയവയാണ് അണുബാധയുടെ ലക്ഷണങ്ങൾ.