pic

ന്യൂയോർക്ക് : വിക്കിപീഡിയയിലെ ഈ വർഷത്തെ ഏറ്റവും ജനപ്രിയമായ 25 ലേഖനങ്ങളിൽ ഒന്നാം സ്ഥാനം നേടി ചാറ്റ് ജിപിടി. കഴിഞ്ഞ വർഷമാണ് സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഓപ്പൺ എഐ, ചാറ്റ് ജിപിടി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടിനെ അവതരിപ്പിച്ച് സൈബർ ലോകത്ത് തരംഗം സൃഷ്ടിച്ചത്.

സാങ്കേതികവിദ്യ, സ്കൂളുകൾ, ആരോഗ്യ സംരക്ഷണം, നിയമം തുടങ്ങിയ വിവിധ മേഖലകളിൽ ചാറ്റ് ജിപിടിയുടെ സാദ്ധ്യതകൾ ചർച്ചയായി. ഇതിനിടെ നിർമ്മിത ബുദ്ധിയുടെ അപകട സാദ്ധ്യതകളെയും ചർച്ചയായി.

2023ലെ മരണങ്ങൾ, ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് എന്നീ ലേഖനങ്ങൾ രണ്ടും മൂന്നും സ്ഥാനം നേടി. ഇന്ത്യൻ പ്രീമിയർ ലീഗ് നാലാം സ്ഥാനത്തുണ്ട്. 2015 മുതൽ എല്ലാ വർഷവും വിക്കിമീഡിയ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട ലേഖനങ്ങൾ ഇടംനേടുന്നത് ഇതാദ്യമാണ്.

ഷാരുഖ് ഖാൻ സിനിമകളായ ജവാൻ, പത്താൻ എന്നിവ ആദ്യ പത്തിൽ ഇടംനേടിയതും ശ്രദ്ധേയമായി. റൊമേനിയയിൽ ബലാത്സംഗം, മനുഷ്യക്കടത്ത് തുടങ്ങിയ വിവിധ കുറ്റങ്ങൾ നേരിടുന്ന വിവാദ ബ്രിട്ടീഷ് - അമേരിക്കൻ മുൻ കിക്ക്ബോക്സറായ ആൻഡ്രൂ ടേറ്റ് ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ. നവംബർ 28 വരെയുള്ള ഡേറ്റ ഉപയോഗിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

വിക്കിപീഡിയയിലെ 2023ലെ ജനപ്രിയ ലേഖനങ്ങൾ ( ലേഖനം, കാഴ്ചക്കാരുടെ എണ്ണം എന്ന ക്രമത്തിൽ )

1. ചാറ്റ് ജിപിടി - 49,490,406

2. 2023ലെ മരണങ്ങൾ - 42,666,860

3. 2023 ക്രിക്കറ്റ് ലോകകപ്പ് - 38,171,653

4. ഇന്ത്യൻ പ്രീമിയർ ലീഗ് - 32,012,810

5. ഓപ്പൺഹൈമർ ( സിനിമ ) - 28,348,248

6. ക്രിക്കറ്റ് ലോകകപ്പ് - 25,961,417

7. ജെ. റോബർട്ട് ഓപ്പൺഹൈമർ - 25,672,469

8. ജവാൻ ( സിനിമ ) - 21,791,126

9. 2023 ഇന്ത്യൻ പ്രീമിയർ ലീഗ് - 20,694,974

10. പത്താൻ (സിനിമ ) - 19,932,509

11. ദി ലാസ്റ്റ് ഒഫ് അസ് ( സീരീസ് ) - 19,791,789

12. ടെയ്‌ലർ സ്വിഫ്റ്റ് - 19,418,385

13. ബാർബി (സിനിമ) - 18,051,077

14. ക്രിസ്റ്റ്യാനോ റൊണാൾഡോ - 17,492,537

15. ലയണൽ മെസ്സി - 16,623,630

16. പ്രീമിയർ ലീഗ് - 16,604,669

17. മാത്യു പെറി - 16,454,666

18. യുണൈറ്റഡ് സ്റ്റേറ്റ്സ് - 16,240,461

19. ഇലോൺ മസ്‌ക് - 14,370,395

20. അവതാർ, ദ വേ ഒഫ് വാട്ടർ ( സിനിമ ) : 14,303,116

21. ഇന്ത്യ - 13,850,178

22. ലിസ മേരി പ്രെസ്‌ലി - 13,764,007

23. ഗാർഡിയൻസ് ഒഫ് ദ ഗാലക്സി 3 ( സിനിമ ) - 13,392,917

24. യുക്രെയ്നിലെ റഷ്യൻ അധിനിവേശം - 12,798,866

25. ആൻഡ്രൂ ടേറ്റ് - 12,728,616