ടെൽ അവീവ് : ഇസ്രയേൽ - ഹമാസ് യുദ്ധം തുടങ്ങി ഇന്ന് രണ്ടു മാസം പൂർത്തിയാവുമ്പോൾ നഷ്ടപ്പെട്ട ജീവനുകൾ പതിനേഴായിരത്തിലേറെ. പതിനാറായിത്തിലേറെപ്പേരാണ് ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത്.ഭക്ഷണവും വെള്ളവും ചികിത്സയും പാർപ്പിടവുമില്ലാതെ ലക്ഷക്കണക്കിന് ഗാസക്കാർ മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്നു. ആകെയുള്ള 35 ആശുപത്രികളിൽ 26 എണ്ണവും പ്രവർത്തിക്കുന്നില്ല

ഈസ്റ്റ് ജറുസലേമിലെ ടെംബിൾ മൗണ്ടിലുള്ള അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ സേന കടന്നു കയറിയതിന്റെ പ്രതികാരമായി ഒക്ടോബർ 7ന് പ്രദേശിക സമയം രാവിലെ 6.30ന് കര, കടൽ, വ്യോമ മാർഗ്ഗം ഇസ്രയേലിനുള്ളിലേക്ക് ഹമാസ് ഇരച്ചുകയറിയോടെയാണ് യുദ്ധം തുടങ്ങിയത്. റോക്കറ്റ്, മിസൈൽ ആക്രമണത്തോടെയായിരുന്നു തുടക്കം. ഇസ്രയേലിൽ കടന്ന ഹമാസ് സംഘം കണ്ണിൽ കണ്ടവരെ വധിക്കുകയും നൂറുകണക്കിന് പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇസ്രയേലിന്റെ പ്രത്യാക്രമണം തുടങ്ങിയോടെ വടക്കൻ ഗാസ തകർന്നടിഞ്ഞു.ഹമാസിനെ തകർക്കാതെ പിൻമാറില്ലെന്നാണ് നിലപാട്.

ഗാസയിൽ ഓരോ മണിക്കൂറിലും

ശരാശരി 15 മരണം

മരണം..............................................16,248

മരിച്ച കുട്ടികൾ............................. 7,112

പരിക്ക്...............................................43,616

അഭയാർത്ഥി ക്യാമ്പിൽ..........17 ലക്ഷം

തകർന്ന കെട്ടിടങ്ങൾ............. 3 ലക്ഷം

തകർന്ന ആരാധനാലയം..... 167

ഇസ്രയേലിന്റെ നഷ്ടം

മരണം..............1,147

പരിക്ക്........................8,730

ഹമാസ് ബന്ദികളാക്കിയത്... 136

മോചിപ്പിച്ചത്............................. 110