
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2023 ഡിസംബർ 7 1199 വൃശ്ചികം 21 വ്യാഴാഴ്ച.
(പുലർച്ചെ 6 മണി 28 മിനിറ്റ് 6 സെക്കന്റ് വരെ ഉത്രം നക്ഷത്രം ശേഷം അത്തം നക്ഷത്രം )
അശ്വതി: നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭപ്രതീക്ഷയും ഉണ്ടാകും. കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.
ഭരണി: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതു വഴി പുതിയ കർമമണ്ഡലങ്ങൾക്ക് തുടക്കം കുറിക്കും. ആത്മവിശ്വാസം കൂടും,കാര്യങ്ങൾ അനുകൂലമാകും, പ്രയത്നം സഫലമാകും. ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും.
കാർത്തിക: സർക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗത്തിന് സാദ്ധ്യത കാണുന്നു. വിവാഹ കാര്യങ്ങളിൽ തീരുമാനം, ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ ശ്രവിക്കും.
രോഹിണി: യുക്തിപൂർവമായ സമീപനങ്ങളാൽ പ്രശ്നങ്ങളെ അതിജീവിക്കുവാൻ സാധിക്കും. ഭാര്യാഗുണം, സന്താനങ്ങൾ മൂലം സന്തോഷം കിട്ടും, കലാമത്സരങ്ങളിൽ വിജയം. ബന്ധുക്കൾ ശത്രുക്കളാകും.
മകയിരം: വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിധത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, സ്വന്തം തൊഴിൽ സ്ഥാപനത്തിന് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ കിട്ടും.
തിരുവാതിര: സങ്കീർണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനും അതു കൃത്യമായ രീതിയിൽ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുവാനും സാധിക്കും. പ്രണയസാഫല്ല്യം, കൂർമ്മ ബുദ്ധി. നൂതന പദ്ധതികൾ നടപ്പാക്കും, ഭാവി കരുപ്പിടിപ്പിക്കും.
പുണർതം: വിജ്ഞാനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്യുവാനും ആർജിക്കുവാനുമുള്ള അവസരം ഉണ്ടാകും. വിദേശത്ത്നിന്നും നല്ല വാർത്തകൾ കേൾക്കും, ബിസിനസ്സിൽ നേട്ടം,അനുകൂലമായ വിവാഹ ബന്ധം കിട്ടും.
പൂയം: പുതിയ കർമ്മണ്ഡലങ്ങൾ വന്നുചേരുന്നതിനാൽ അധ്വാനഭാരം വർധിക്കും. നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, സാമ്പത്തീക സഹായം അനുവദിച്ചുകിട്ടും. സഹോദരങ്ങളും ബന്ധുക്കളും സഹായിക്കും.
ആയില്യം: കുടുംബത്തിലെ ഭക്തി പരമായ അന്തരീക്ഷം മനഃസമാധാനത്തിന് വഴിയൊരുക്കും. ആത്മവിശ്വാസം വർദ്ധിക്കും, ദാമ്പത്യസുഖം. വിദ്യാ വിജയം, സാമ്പത്തീക കാര്യങ്ങളിൽ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.
മകം: വസ്തു തർക്കം പരിഹരിക്കുവാൻ വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാകും. സംസാരം വളരെ നിയന്ത്രിക്കണം, ചിന്തയിലുണ്ടാകുന്ന സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും.
പൂരം: വ്യാപാര വിതരണ വിപണന മേഖലകളോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പുതിയ ചില അവസരങ്ങൾ വന്നു ചേരും. സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, വിദേശ വാസം ഗുണപ്രദം,വ്യാപാര കാര്യങ്ങളിൽ അഭിവൃത്തി.
ഉത്രം: അറിവും കഴിവും പ്രാപ്തിയും അവസരവും വന്നു ചേർന്നാലും അനുഭവഫലം കുറയും. ദുരിതങ്ങൾ, ബദ്ധപ്പാടുകൾ, പങ്ക് കച്ചവടത്തിൽ നഷ്ടം, ഭൂമിവിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.
അത്തം: പൂർവികർ അനുവർത്തിച്ചു വരുന്ന ആചാരക്രമങ്ങൾ പിന്തുടരുവാനുള്ള അവസരം ഉണ്ടാകും. മനസ്സിൽ ആഗ്രഹിച്ച സംഗതികൾ അപ്രതീക്ഷിതമായി നടന്നതിൽ അത്ഭുതപ്പെടും, അംഗീകാരവും ആദരവും ലഭിക്കും.
ചിത്തിര: മുൻപ് തുടങ്ങിവച്ച കർമമണ്ഡലങ്ങളിൽ നിന്നു ക്രമാനുഗതമായ പുരോഗതി ഉണ്ടാകും. സ്ത്രീകൾ കാരണം സുഖവും സമാധാനവും, ആഗ്രഹ സാഫല്ല്യം, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
ചോതി: സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും. ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും, പുതിയ അവസരങ്ങൾ കിട്ടും. ശത്രുക്കളെ പരാജയപ്പെടുത്തും.
വിശാഖം: പ്രത്യുപകാരം ചെയ്യാനുള്ള അവസരം കൃതാർത്ഥതയ്ക്ക് വഴിയൊരുക്കും.സേവനം മനസ്സ്. മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, പുതിയസംരഭങ്ങൾ, ശുഭാപ്തി വിശ്വാസം, മന:സുഖം.
അനിഴം: സുഖദുഃഖങ്ങൾ ഒരു പോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാകും. ജോലിക്കൂടുതലും അലച്ചിലും, ശത്രു ദോഷം, ഉദ്യോഗസ്ഥലത്ത് അധികാരംപ്രകടിപ്പിക്കേണ്ടി വരും, സന്താനങ്ങൾ മൂലം കഷ്ടപാടുകൾ.
കേട്ട: ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊരു ഉദ്യോഗം സ്വീകരിക്കുവാനുള്ള തീരുമാനം തൽക്കാലത്തേക്ക് മാറ്റി വയ്ക്കും. ഈശ്വരാധീനം, തൊഴിലിൽ ഉയർച്ച, സ്ത്രീകൾക്ക് അംഗീകാരം. ഉദ്ദേശിച്ച സംഗതികൾ നടപ്പിലാക്കാൻ സാധിക്കും.
മൂലം: ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. ഗവേഷകർക്ക് തൃപ്തികരമായ സാഹചര്യങ്ങൾ വന്നു ചേരും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ലസമയം, സുഖാനുഭവങ്ങൾ, ഇഷ്ട ഭക്ഷണ ലബ്ധി. വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും.
പൂരാടം: ദമ്പതികൾ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് ഒരുമിച്ചു താമസിക്കാനുള്ള തീരുമാനം സ്വീകരിക്കും. യാത്ര, മംഗളകർമ്മങ്ങൾ നടത്തും, ധനലഭ്യത, ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും.
ഉത്രാടം: അവഗണിക്കപ്പെട്ട പല വിഷയങ്ങളും പരിഗണിക്കപ്പെടും. ചെയ്യുന്ന കാര്യങ്ങളിൽ വിജയം ഉണ്ടാകുവാനിടയുണ്ട്. ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങൾ.
തിരുവോണം: ചിന്തിച്ചു പ്രവർത്തിക്കാനുള്ള കഴിവും പ്രാപ്തിയും അറിവും പ്രകടമാക്കുവാൻ അവസരം ലഭിക്കും. സമാധാനവും സന്തോഷവും അനുഭവപ്പെടും, പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, ശത്രു ജയം.
അവിട്ടം: പുതിയ ഭരണസംവിധാനം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. ജന്മസിദ്ധമായിട്ടുള്ള കഴിവ് പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കും.
ആദായത്തിൽ കുറവ് അനുഭവപ്പെടും, കളത്രദുഃഖം, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല.
ചതയം: കർമ്മണ്ഡലങ്ങളിൽ പ്രതീക്ഷിച്ചപോലെ അനുഭവഗുണം ലഭിക്കില്ല. ധനചിലവ്, മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, ആരോഗ്യപരമായി കരുതൽ വേണം, മാനഹാനി.
പൂരുരുട്ടാതി: നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് പ്രതികൂലമായ സാഹചര്യങ്ങൾ വന്നു ചേരും. സ്ത്രീ വിഷയങ്ങളിൽ ഉള്ള അമിത താൽപ്പര്യം മൂലം സാമ്പത്തീക പ്രശ്നങ്ങൾ രൂക്ഷമാകും, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.
ഉത്തൃട്ടാതി: ആരോഗ്യകാര്യങ്ങൾ പ്രതികൂലമാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കാൻ തടസ്സങ്ങൾ, കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, തന്നിഷ്ടപ്രകാരം പ്രവർത്തിക്കും, അന്യദേശവാസം.
രേവതി: വ്യാപാരമേഖലയിൽ മാന്ദ്യം അനുഭവപ്പെടും. ഗൃഹത്തിൽ നിന്നു മാറി താമസിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. അനുകൂലിച്ചു നിന്നവർ ശത്രുക്കൾ ആകും, സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം.