pic

ന്യൂയോർക്ക് : ടൈം മാഗസിന്റെ ഈ വർഷത്തെ ' പേഴ്സൺ ഒഫ് ദ ഇയർ " ആയി യു.എസ് പോപ്പ് ഗായിക ടെയ്‌‌ലർ സ്വിഫ്റ്റിനെ തിരഞ്ഞെടുത്തു. ടൈമിന്റെ ഇക്കൊല്ലത്തെ ഏറ്റവും ശക്തരായ 100 വനിതകളിൽ അഞ്ചാം സ്ഥാനവും 33കാരിയായ ടെയ്‌ലർ സ്വന്തമാക്കിയിരുന്നു. സ്‌പോട്ടിഫൈയുടെ 2023ലെ ഗ്ലോബൽ ടോപ്പ് ആർട്ടിസ്റ്റായും തിരഞ്ഞെടുത്തിരുന്നു. ടെയ്‌ലറിന്റെ "ദ ഇറാസ് ടൂർ" സിനിമയുടെ ഓപ്പണിംഗിന് 92.8 മില്യൺ ഡോളർ ലഭിച്ചിരുന്നു. സിനിമയുടെ ആഗോള അഡ്വാൻസ് ടിക്കറ്റ് വിൽപ്പന 100 മില്യൺ ഡോളറിലെത്തിയിരുന്നു. സ്വിഫ്റ്റിന്റെ ആസ്തി ഇക്കഴിഞ്ഞ ഒക്ടോബറിൽ 1.1 ബില്യൺ ഡോളറായി ഉയർന്നിരുന്നു.