customs

ദുബായ്: വിമാനത്താവളത്തിൽ പരുങ്ങിയ യാത്രക്കാരനിൽ നിന്ന് പിടികൂടിയത് കിലോകണക്കിന് ലഹരിവസ്‌തു. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. അസാധാരണ സാന്ദ്രതയുള്ള ബാഗ് കണ്ട് പരിശോധിച്ച അധികൃതർ കണ്ടെത്തിയത് ഹെന്ന പൊടി എന്ന പേരിൽ കൊണ്ടുവന്ന 8.9 കിലോ കഞ്ചാവ് പൊടി. ഒരു ഏഷ്യൻ രാജ്യത്ത് നിന്നും ദുബായിലെത്തിയതായിരുന്നു യാത്രികൻ. ദുബായ് പൊലീസിന്റെ ആന്റി നർകോട്ടിക്‌സ് ഓഫീസിലേക്ക് പിടിച്ചെടുത്ത കഞ്ചാവ് ദുബായ് കസ്‌റ്റംസ് അധികൃതർ കൈമാറി.

അതിനൂതനമായ സാങ്കേതിക വിദ്യകൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സഹായത്തോടെയാണ് ദുബായിൽ കസ്‌റ്റംസ് ഇത്തരം പരിശോധന നടത്തുന്നത്. ദുബായിലെത്തുന്ന യാത്രികരുടെ എണ്ണത്തിൽ അടുത്തകാലത്തായി വൻ വർദ്ധനയുണ്ടായതിനാൽ ദുബായ് കസ്‌റ്റംസ് പാസഞ്ചർ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്‌ടർ അറിയിച്ചു. അതിനാൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.