
കൊച്ചി: അടുത്ത വർഷത്തെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെലവ് ചുരുക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. അധികമായി കടമെടുക്കേണ്ട തുകയിൽ സർക്കാർ 58,373 കോടി രൂപയുടെ കുറവ് വരുത്തിയാണ് ധനസമാഹരണ നിയമം ഇന്നലെ ധനമന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ചത്. സർക്കാരിന്റെ മൊത്തം വരുമാനത്തേക്കാൾ കൂടുതലായി ചെലവ് ഗണ്യമായി കൂടുന്നതാണ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വളം, ഭക്ഷ്യ, ഇന്ധന സബ്സിഡി ഇനങ്ങളിൽ കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നതാണ് സർക്കാരിന് സമ്മർദ്ദം സൃഷ്ടിക്കുന്നത്.