k

ക​ഴു​കി​ ​വൃ​ത്തി​യാ​ക്കൂ​ ​തെ​രു​വ​രി​കു​കൾ
ക​ണി​ക​ലേ​ശ​വും​ ​പാ​ടി​ല്ല,​ ​ക​ദ​ന​ങ്ങൾ
വി​കൃ​ത​മാ​യ​വ​യൊ​ക്കെ​ ​മാ​യ്ക്കൂ​ ​ചു​റ്റു-
മു​യ​ര​വ​ൻ​മ​തി​ൽ​ ​കൊ​ണ്ടു​ ​നി​ർ​ഭാ​ഗ്യ​ത​ ​പ​ഴു​തു​ ​കാ​ണാ​ത​ട​ച്ചേ​ക്കു,​ ​വാ​ർ​ദ്ധ​കം
ഇ​രു​ള​റ​യി​ല​തി​ൻ​ ​പ​രാ​ധീ​നത
ക​രു​ണ​നേ​ത്ര​ങ്ങ​ൾ​ ​കാ​ണാ​തെ​ ​പോ​ക​ട്ടെ
സു​ര​ഭി​ലം​ ​നി​ത്യ​യൗ​വ്വ​നം,​ ​ലോ​ക​മെ​ന്ത​തി​ ​മ​നോ​ഹ​രം
പു​തി​യ​ ​പൂ​ക്ക​ൾ,​ ​മ​ഴ,​ ​കി​ളി​ക​ൾ​പാ​ടു​ന്ന​ ​-​ ​മ​ട്ടി​ലെ​ന്നും​ ​കാ​ൺ​മൂ​ ​പ്ര​കൃ​തി​യെ​ന്നൊ​രു
ക​ല്ലു​ ​വ​യ്ക്കും​ ​നു​ണ​ ​പ​ല​വു​രു​ ​പ​ലർ
പ​റ​യ​ട്ടെ​ ​നേ​രു​ ​പോ​ൽ.

ഗ​ലി​ക​ളൊ​ന്നും​ ​തു​റ​ക്കേ​ണ്ട​ ​ചോ​ര​ചാൽ
വ​ഴി​ ​തു​റ​ക്കു​ന്ന​ ​ഗ​ട്ട​റി​ൽ​ ​നി​ന്നി​താ
കു​റി​യൊ​രാ​കാ​ശം​ ​എ​ത്തി​ ​നോ​ക്കു​ന്നു​ണ്ട്
ഉ​ട​ലു​കീ​റി​യ​ ​കോ​ല​ങ്ങ​ൾ​ ​കൂ​ട്ടി​യി​ട്ടൊ​രു
പെ​രും​ ​ചി​ത​ ​വെ​ന്തു​ ​നീ​റു​ന്നു​ണ്ട്
വി​ട​ ​പ​റ​ഞ്ഞ​വ​ർ​ ​നി​ത്യം​ ​പ​തി​വ്ര​ത,​ ​സ​തി
പു​രാ​ത​ന​ ​നാ​മാ​വ​ലി​ക​ളാൽ
മ​ര​ണ​ശേ​ഷ​ ​ബ​ഹു​മ​തി​യാ​ച​രി-
ച്ച​വ​രെ​ ​ന​മ്മ​ൾ​ ​സ​ഭാ​മ​ന്ദി​ര​ങ്ങ​ളി​ൽ.

വ​ഴി​യി​ലാ​രും​ ​വി​തു​മ്പ​രു​ത​ത്ര​മേൽ
ക​ര​ളു​രു​കി​യാ​ൽ​ ​പോ​ലും​ ​ചി​രി​ക്ക​ണം
നി​റ​വി​താ​നം,​ ​ചു​രു​ണ്ടു​ണ​ങ്ങു​ന്ന​താം
കു​ട​ലു​മാ​ല​ക​ൾ​ ​ഓ​ർ​ക്കാ​തി​രി​ക്ക​ണം
ര​ഥ​മി​റ​ങ്ങ​ട്ടെ​!​ ​രാ​ജ​കു​മാ​ര​ന്റെ
പ​തി​വു​ ​പ​ള്ളി​സ്സ​വാ​രി​ക്ക് ​നേ​ര​മാ​യ്
സ​ക​ല​ ​ദുഃ​ഖ​ങ്ങ​ളും​ ​മ​റ​ന്നേ​ക്കു
തേ​രു​രു​ളു​മൊ​ച്ച​ ​ദൂ​ര​ത്തി​ലെ​ത്തും​ ​വ​രെ

ക​ഴു​കി​ ​മാ​യ്ക്കു​ക,​ ​കാ​ല​ങ്ങ​ളാ​യ്
വീ​ണു​ ​മ​ടി​യു​മെ​ല്ലാ​മ​ലി​ന​വും​ ​പാ​ടെ​ ​നാം
തെ​രു​വു​ ​മി​ന്ന​ട്ടെ​ ​ദൈ​വ​രാ​ജ്യം​ ​പോ​ലെ
ഇ​നി​യു​മാ​രും​ ​വി​രി​യു​ന്ന​ ​താ​മ​ര​ -
ച്ചു​വ​ടു​മാ​യ് ​വ​ഴി​ ​പോ​കാ​തി​രി​ക്ക​ട്ടെ.