food

ക്രിസ്‌തുമസും പുതുവരത്സരവും എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേയ്‌ക്ക് ഓടിവരുന്ന ഒന്നാണ് കേക്ക്. ഒരു നല്ല കേക്ക് വാങ്ങണമെങ്കിൽ കുറഞ്ഞത് 500 രൂപയെങ്കിലും ചെലവാക്കണം. ഇതാ അതിലും കുറഞ്ഞ ചെലവിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കേക്ക് തയ്യാറാക്കിയെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതും ഓവനോ ബീറ്ററോ ഇല്ലാതെ.

ആവശ്യമായ സാധനങ്ങൾ

മൈദ - 1 കപ്പ്

പഞ്ചസാര - മുക്കാൽ കപ്പ്

വെജിറ്റബിൾ ഓയിൽ - കാൽ കപ്പ്

കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ

ഉപ്പ് - 1 നുള്ള്

പാൽ - മുക്കാൽ കപ്പ്

മുട്ട - 2 എണ്ണം

ബേക്കിംഗ് പൗഡർ - 1 ടീസ്പൂ ൺ

വാനില എസൻസ് - 1 ടീസ്പൂ ൺ

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം 2 മിനിട്ട് മിക്‌സിയിലിട്ട് അ ടിക്കുക. ഈ ബാറ്റർ ഒരു പാത്രത്തിലേയ്‌ക്ക് മാറ്റി ബേക്കിംഗ് പൗഡർ, വാനില എസൻസ് എന്നിവ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒരു പാത്രത്തിൽ ബട്ടർ പേപ്പർ വച്ച് അതിന് മുകളിൽ കേക്ക് ബാറ്റർ ഒഴിച്ച് പ്രീ ഹീറ്റ് ചെയ്ത പാനിലേയ്‌ക്ക് വച്ചുകൊടുക്കണം. ഒരു ചുവട് കട്ടിയുള്ള പാനിനുള്ളിൽ മറ്റൊരു പാത്രം വച്ച് കുറച്ച് സമയം അടച്ച് വച്ചാണ് പ്രീ ഹീറ്റ് ചെയ്യുന്നത്. ശേഷം പാനിനുള്ളിലെ പാത്രത്തിന് മുകളിൽ കേക്ക് ബാറ്ററടങ്ങുന്ന പാത്രം വയ്‌ക്കുക. തുടർന്ന് അടച്ച് വച്ച് 50 മിനിട്ട് വേവിക്കുക. തണുത്ത് കഴിയുമ്പോൾ ബട്ടർ പേപ്പറിൽ നിന്ന് മാറ്റി പാത്രത്തിലാക്കണം. ചെറിയ കഷ്ണങ്ങളാക്കി കഴിക്കാവുന്നതാണ്.