lulu

തിരുവനന്തപുരം: ക്രിസ്മസ് വിപണിയിൽ സജീവമായി ലുലു മാളും. മനോഹരമായി തയ്യാറാക്കിയ ക്രിസ്മസ് പവലിയനിലാണ് ഇളവുകളോടു കൂടിയ പ്രദർശന വിപണന മേള നടക്കുന്നത്. കേക്ക്,വൈൻ എന്നിവയ്ക്കായി പ്രത്യേക പവലിയനുണ്ട്. റിച്ച് പ്രീമിയം പ്ലം കേക്കുകളും,ഹണി,ചോക്ലേറ്റ്,എഗ് ലസ്,ഷുഗർലെസ് കേക്കുകളും തുടങ്ങി 15ലധികം വിവിധ ഫ്ലേവറുകളുള്ള ക്രിസ്മസ് കേക്കുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 22 മുതൽ കൂടുതൽ ക്രിസ്മസ് കേക്ക് വിഭവങ്ങളുമായി ഫ്രഷ് കേക്ക് ഫെസ്റ്റിവലും, രുചിയൂറുന്ന മറ്റ് ഭക്ഷണവിഭവങ്ങളുമായി ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്രിസ്മസ് വസ്ത്രവിപണിയുമായി ലുലു ഫാഷൻ സ്റ്റോറും, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കടക്കം സ്‌പെഷ്യൽ ഓഫറുകളുമായി ലുലു കണക്ടും രംഗത്തുണ്ട്. മാളിലെ റീട്ടെയിൽ ഷോപ്പുകളിലും ക്രിസ്മസ് ഓഫറുകൾ ആരംഭിച്ചിട്ടുണ്ട്.