-kalamassery-blast-

കൊച്ചി : കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി സ്വദേശിനി ലില്ലി ജോണാണ് ​ മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലില്ലിയുടെ ഭർത്താവ് ജോൺ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത് .

കഴിഞ്ഞ ഒക്ടോബർ 29നാണ് കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ ആറുപേർ നേരത്തെ മരിച്ചിരുന്നു. തൊടുപുഴ സ്വദേശി കുമാരി,​ പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ലിയോണ പൗലോസ്,​ കളമശേരി സ്വദേശി മോളി,​ മലയാറ്റൂർ സ്വദേശി സാലി,​ മകൾ ലിബ്‌ന,​ മകൻ പ്രവീൺ എന്നിവരാണ് മരിച്ചത്. കേസിൽ അറസ്റ്റിലായ ഡൊമിനിക് മാർട്ടിൻ നിലവിൽ റിമാൻഡിലാണ്.