
വിറ്റാമിൻ ഇ, കെ, ബി 6, കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവയടങ്ങിയതാണ് ബ്രോക്കോളി. രോഗപ്രതിരോധത്തിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയായതിനാലാണ് ഹൃദയത്തിന് കവചമാകുന്നത്. രക്തത്തിലെ ചീത്തകൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ നിലനിറുത്താനുള്ള കഴിവുണ്ട്. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും, കണ്ണിന്റെ ആരോഗ്യം നിലനിറുത്താൻ ആഴ്ചയിൽ നാല് ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ബ്രോക്കോളി വിവിധതരം അലർജികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നു.