തിരൂരങ്ങാടി : ഐ ഫോൺ അടക്കമുള്ള വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ കടയിലേക്ക് എത്തിച്ചു തരാമെന്നു പറഞ്ഞു പത്ത് ലക്ഷത്തോളം രൂപ തട്ടിയതായി പരാതി. തിരൂരങ്ങാടി ചെമ്മാട് സ്വദേശികളിൽ നിന്നാണ് പലതവണകളായി കുന്നുംപുറം കൊടക്കല്ല് സ്വദേശിയായ യുവാവും സഹോദരനും ചേർന്ന് പണം കൈക്കലാക്കിയത്. വിദേശത്ത് നിന്ന് ഐ ഫോൺ കുറഞ്ഞനിരക്കിൽ ആഴ്ചകൾക്കുള്ളിൽ എത്തിച്ചു നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. മാസങ്ങൾ കഴിഞ്ഞിട്ടും മൊബൈൽ ഫോൺ എത്താതായതോടെയാണ് തട്ടിപ്പ് മനസിലായത്. പണം വാങ്ങിയ ആൾ വിദേശത്തേക്ക് കടന്നതായാണ് വിവരം. തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് തട്ടിപ്പിനിരയായ യുവാക്കൾ