
ന്യൂയോർക്ക് : യു.എസ് സുരക്ഷാ ഏജൻസിയായ എഫ്.ബി.ഐയുടെ ( ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ ) ഡയറക്ടർ ക്രിസ്റ്റഫർ റേ അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനിനെ അമേരിക്കൻ മണ്ണിൽ വച്ച് വധിക്കാൻ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ അറിവോടെ ശ്രമം നടന്നെന്ന യു.എസിന്റെ ആരോപണത്തിന് പിന്നാലെയാണ് റേയുടെ സന്ദർശനം. ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു.
നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനായ പന്നൂൻ കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഡിസംബർ പതിമൂന്നിനോ അതിനുമുമ്പോ ആക്രമിക്കുമെന്നാണ് അമേരിക്കൻ, കനേഡിയൻ ഇരട്ട പൗരത്വമുള്ള ഇയാളുടെ ഭീഷണി.