astro

2023 ഡിസംബർ 8 - 1199 വൃശ്ചികം 22 വെള്ളിയാഴ്ച.

( പുലർച്ചെ 8 മണി 53 മിനിറ്റ് 23 സെക്കന്റ് വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം )


അശ്വതി: ബിസിനസ് പങ്കാളികളുടെ നീക്കങ്ങൾ സൂക്ഷിക്കേണ്ടതാണ്. ജാഗ്രതക്കുറവ് പല നഷ്ടങ്ങളും കൊണ്ടുവരാം. കഷ്ടപ്പാടുകള്‍, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാധ്യത, കോടതികാര്യങ്ങള്‍ നീണ്ടു പോകും.

ഭരണി: പ്രതിസന്ധികളെ വക വെക്കാതിരിക്കുക, പകരം ലക്ഷ്യത്തെ എത്തിപ്പിടിക്കാനായുള്ള ശ്രമങ്ങൾക്ക് സമയം ചെലവിടുക. നിദ്രാസുഖം, ഉദ്യോഗ തലത്തില്‍ ശോഭിക്കും, എതിര്‍പ്പുകളെ അതിജീവിക്കും.

കാര്‍ത്തിക: മറ്റുള്ളവർക്ക് കൂടി ഗുണമുള്ള ചില പദ്ധതികൾ നടപ്പാക്കാനുള്ള ചുമതല ലഭിക്കും.
ജീവിതം സുഖകരമായിരിക്കും, കൗതുക വസ്തുക്കള്‍ കൈവശം വന്നുചേരും, അഭിമാനകരമായ സംഗതികള്‍ ഉണ്ടാകും.

രോഹിണി: വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത അനുഭവപ്പെടും. ജോലിയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് വിട്ടു നിൽക്കേണ്ടതായി വരും. നന്മയും, സത്യസന്ധതയും ഉണ്ടായിരിക്കും,

ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല ,കലാ സാഹിത്യ രംഗത്തുള്ളവര്‍ക്ക് പുതിയ അവസരം.

മകയിരം: മാനസിക ശക്തിയും യുക്തി ബോധവും കൈവരും. ഉദ്യോഗാർഥികളുടെ അർപ്പണബോധം ഗുണഫലങ്ങളിലേക്ക് നയിക്കും. വസ്തുക്കളുടെ എഴുത്തുകുത്തുകള്‍ നടക്കാം, ഇഷ്ടഭക്ഷണലഭ്യത, ദാമ്പത്യസുഖം, കുടുംബാംഗങ്ങളോടോത്ത് ഉല്ലാസ യാത്ര പോകും .

തിരുവാതിര: സാമ്പത്തിക നില കരുത്താർജ്ജിക്കും. വിവിധ വരുമാന സ്രോതസ്സുകളിൽ നിന്ന് ധന ലഭ്യതയുണ്ടാകും. ഒരുകാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം, സന്താനസുഖം, ആരോഗ്യപരമായി നല്ല ദിവസം, സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കും.

പുണര്‍തം: കലാപരമായ കഴിവുകൾ അംഗീകരിക്കപ്പെടുകയും നിരവധി പാരിതോഷികങ്ങൾ ലഭിക്കുകയും ചെയ്യും. ദാമ്പത്യ സുഖം, സ്ത്രീകള്‍ മൂലം നേട്ടം, എല്ലാവരോടും നീതി പുലര്‍ത്തും , നല്ല ആരോഗ്യം ഉണ്ടാകും, വിദ്യാവിജയം.

പൂയം: ഔദ്യോഗിക ഉയർച്ചയ്ക്കായി സുഹൃത്തുക്കളുടെയോ അനുഭവ ജ്ഞാനമുള്ളവരുടെയോ അഭിപ്രായം തേടുന്നത് ആത്മവിശ്വാസം നൽകും. ഇഷ്ട ഭക്ഷണം ആസ്വദിക്കുവാന്‍ ഇട വരും, അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകള്‍ കിട്ടും, ഭാഗ്യം അനുകൂലമായി നില്‍ക്കുന്നു.

ആയില്യം: കൂടുതൽ നേട്ടങ്ങൾ ലഭിക്കാൻ വേണ്ടി പ്രസരിപ്പോടെ പ്രവർത്തിക്കേണ്ടതായി വരും.
പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വിദേശവാസം ഗുണം ചെയ്യും, സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളില്‍ അതിയായതാല്പര്യം കാണിക്കും, ക്ഷമയില്ലായ്മ.

മകം: ബിസിനസിൽ നേട്ടമുണ്ടാകും, വാങ്ങിയ കടങ്ങൾ തിരിച്ചു നൽകാനാകും. ധനത്തിന്റെ വരവ് നല്ല ഫലം നൽകും. മനോഹരമായ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, വിവിധ മേഖലകളില്‍ നിന്നും പണം വരും.

പൂരം: ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും ആശയ വിനിമയ രീതിയിൽ മികവ് പുലർത്താനും ശ്രദ്ധിക്കണം. അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, എല്ലാവരെയും ആകര്‍ഷിക്കും, മറ്റുള്ളവരെ സഹായിക്കും.

ഉത്രം: ഏതെങ്കിലും നിക്ഷേപങ്ങൾ നടത്താനുള്ള പദ്ധതി ഈ ദിനം പരാജയപ്പെടും. വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ വാഗ്ദാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കരുത്.

അത്തം: ദേഷ്യവും അഹങ്കാരവും നിയന്ത്രിക്കുക. ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാണ്. ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാധ്യത, ദൂരയാത്രാക്ലേശം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍.

ചിത്തിര: ചില കാര്യങ്ങളിൽ മാനസിക സമ്മർദ്ദം അനുഭവപ്പെടും. കുടുംബ കാര്യങ്ങളിൽ ഇത് ചില അസ്വസ്ഥതകൾ ഉണ്ടാക്കും. പങ്കാളിയെ തൊഴില്‍ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും, സാമ്പത്തിക ഞെരുക്കം അനുഭവത്തില്‍ വരും.

ചോതി: കടം ചോദിച്ചെത്തുന്നവരെ നിരസിക്കുക, ഇല്ലെങ്കിൽ സാമ്പത്തികം താറുമാറാകും. ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ, എല്ലാരംഗത്തും അഭിവൃദ്ധി, ജീവിതത്തില്‍ പുരോഗതി.

വിശാഖം: പ്രൊഫെഷണലുകൾക്ക് അനുകൂല സമയം. കുടുംബത്തിന്റെ പിന്തുണ ഏറെ സഹായിക്കും. കുടുംബസുഖം, യാത്രാഗുണം, ജോലിസ്ഥിരമാകും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, വിദ്യാപരമായ മുന്നേറ്റം.

അനിഴം: ആഗ്രഹങ്ങൾ യാഥാർഥ്യമാകുവനായി കാര്യക്ഷമമായി തന്നെ സമയം വിനിയോഗിക്കണം. ഉല്ലാസയാത്ര നടത്തും, നിലനിന്നിരുന്ന സ്ഥാന മാനങ്ങളും അധികാരവും ഒന്നുകൂടി കൂടുതലാകും, ദമ്പതികള്‍ തമ്മിലുള്ള കലഹങ്ങളും മറ്റും അവസാനിക്കും.

കേട്ട: ആശയവിനിമയം പല കാര്യങ്ങൾക്കും നല്ല തുടക്കമാകും. വീട്ടിൽ ആഹ്ലാദ നിമിഷങ്ങൾ ഉണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത വേണം. ഉല്ലാസ യാത്രകള്‍, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം, ദേവാലയ ദര്‍ശന ഭാഗ്യം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം .

മൂലം: ഔദ്യോഗിക കാര്യങ്ങളിൽ തിളങ്ങി നിൽക്കും. ആത്മവിശ്വാസം എല്ലാ മേഖലയിലും ഗുണം ചെയ്യും. സ്വന്തം കുടുംബാംഗങ്ങളോട് നീതി പുലര്‍ത്തും, ദാന ശീലം ഉണ്ടാകും. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും.

പൂരാടം: ക്ഷമ നല്ല ജീവിതത്തിനുള്ള ഒറ്റമൂലിയാണെന്ന് തിരിച്ചറിയുക, അത് നിങ്ങൾക്ക് സമാധാനം നൽകും. പങ്കാളിയ്ക്ക് പുതിയ ജോലിയോ ജോലിക്കയറ്റമോ ലഭിക്കുന്നത് ആശ്വാസം പകരും. കലാപരമായ കാര്യങ്ങളില്‍ വിജയം , യാത്ര ചെയ്യാന്‍ യോഗം, വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം.

ഉത്രാടം: ജോലിസ്ഥലത്ത് നിങ്ങളുടെ അഭിപ്രായങ്ങൾക്കായി മേലുദ്യോഗസ്ഥർ പോലും കാത്തിരിക്കുന്ന അഭിമാനകരമായ അവസ്ഥയുണ്ടാകും, ബന്ധുക്കള്‍ മൂലം നേട്ടം, രോഗശാന്തി, കലഹം പരിഹരിക്കാന്‍ സാധിക്കും, വൃഥാപവാദങ്ങളില്‍ നിന്നും മോചനം.

തിരുവോണം: കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കേണ്ടി വരും. സന്താനങ്ങളുടെ നേട്ടത്തിൽ അഭിമാനം കൊള്ളും. സന്താനസുഖം, സൗന്ദര്യ ബോധം വര്‍ദ്ധിക്കും, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും, അതില്‍ വിജയിക്കുകയും ചെയ്യും.

അവിട്ടം: കൃത്യമായി പദ്ധതി തയ്യാറാക്കിയ ശേഷം മാത്രം ഒരു യാത്രയ്ക്കൊരുങ്ങുക. കുടുംബത്തിൽ സമാധാനവും ഐക്യവും കൈവരും. വിശേഷപ്പെട്ട വസ്തുക്കള്‍ ലഭിക്കും, വിദ്യാപരമായി അനുകൂല സാഹചര്യം, ആഡംഭര വസ്തുക്കള്‍ ശേഖരിക്കും .

ചതയം: വിവാഹ ബന്ധത്തിൽ ആവശ്യമില്ലാത്ത തെറ്റിദ്ധാരണകൾ ഉണ്ടാകും. ജീവിത പങ്കാളിയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ പ്രകടമാകും. മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളില്‍ നിന്നും മോചനം നേടണം, മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തും.

പൂരുരുട്ടാതി: ഏതെങ്കിലും പ്രധാനപ്പെട്ട രേഖകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ ആവശ്യമാണ്. എഴുത്തുകളിൽ അപകടകരമായതൊന്നും കടന്നു കൂടാതിരിക്കാൻ ജാഗ്രത പുലർത്തണം, സ്ത്രീകള്‍ മുഖേനെ സ്ഥാനമാറ്റം, താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും, അന്യദേശ വാസം, ആരോഗ്യപരമായി കരുതല്‍ വേണം.

ഉത്രട്ടാതി: മേലുദ്യോഗസ്ഥരുടെ പെരുമാറ്റം നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കും. ജോലി സമ്മർദ്ദം കാരണം ഇന്ന് രക്തസമ്മർദ്ദ നില അസ്ഥിരമാകും. കലഹങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, നിസ്സാര കാര്യങ്ങളാല്‍ ജോലിക്ക് കുഴപ്പങ്ങള്‍, സാമ്പത്തീക കാര്യങ്ങളില്‍ ജാമ്യം നില്‍ക്കരുത്.

രേവതി: വിവാഹ ജീവിതത്തിൽ ചിലർ വെല്ലുവിളികൾ നേരിടും.പങ്കാളിയുടെ ആവശ്യങ്ങളെ നിരസിക്കുന്നത് ചില പുതിയ പ്രശ്നങ്ങൾക്ക് കൂടെ വഴി വെക്കും. എല്ലാ കാര്യത്തിലും അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ജാഗ്രത വേണം