arrest

മുംബയ്: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. 27കാരിയായ വിദ്യാര്‍ത്ഥിനി കുളിക്കാനായി ഹോസ്റ്റലിലെ കുളിമുറിയില്‍ പ്രവേശിച്ചത് കണ്ട ഇയാള്‍ മതിലിന് മുകളില്‍ കയറി നിന്ന് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ശ്രമിച്ചത്. മുംബയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് അറസ്റ്റിലായ വ്യക്തി.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ അന്നേദിവസം ഒരു യോഗത്തില്‍ പങ്കെടുക്കുവാന്‍ തയ്യാറെടുക്കുകയായിരുന്നു യുവതി. സമീപത്ത് തന്നെയാണ് ആണ്‍കുട്ടികള്‍ക്കുള്ള കുളിമുറിയും മതിലിന് മുകളില്‍ കയറി നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളംവച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു.

ആശുപത്രി അധികൃതരെ ഉടനെ തന്നെ യുവതി വിവരമറിയിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസും ഹോസ്റ്റലില്‍ എത്തി. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയവരെ വിളിച്ചുവരുത്തിയപ്പോള്‍ പ്രതിയെ യുവതി തിരിച്ചറിയുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.