
അനൂപ് മേനോന്റെ തിരക്കഥയിൽ റെണോലസ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം ഓ സിൻഡ്രല്ല തിയേറ്ററിലെത്തി. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ ആണ് നായകനായി എത്തുന്നത്. ബിഗ് ബോസ് താരം ദിൽഷ പ്രസന്നനാണ് നായിക, മല്ലിക സുകുമാരൻ, നന്ദു, മാല പാർവതി, അശ്വതി ശ്രീകാന്ത്, ദിനേഷ് പ്രഭാകർ, പ്രശാന്ത് അലക്സാണ്ടർ, ശ്രീകാന്ത് മുരളി, ശ്രുതി രജനികാന്ത് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ വീഡിയോ റിവ്യു കാണാം.