
റോക്കിംഗ് സ്റ്റാർ യഷിനെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ടോക്‌സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നു പേരിട്ടു.
ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം യഷ് ക്യാമറയ്ക്ക് മുൻപിലേക്ക് വീണ്ടു വരികയാണ്. യഷിന്റെ പത്തൊൻപതാമത്തെ ചിത്രമാണ്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2025
ഏപ്രിൽ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ഗീതു തന്നെയാണ് രചന നിർവഹിക്കുന്നത്. ഞാൻ എപ്പോഴും എന്റെ ആഖ്യാന ശൈലിയിൽ പരീക്ഷണം നടത്തിയിട്ടുണ്ടെന്ന് ഗീതു മോഹൻദാസ് പറഞ്ഞു. ലയേഴ്‌സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തിൽ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് സ്വന്തം പ്രേക്ഷകരെ കണ്ടെത്താൻ ഞാൻ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയിൽ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്, കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടിച്ചേർന്ന് ഞാൻ യഷിനെ കണ്ടെത്തി. ഞാൻ മനസ്സിൽ കണ്ട ഏറ്റവും മിടുക്കനായ ഒരാൾ ആണ് യഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതിൽ ആവേശമുണ്ടെന്നും ഗീതു പറഞ്ഞു.
ടൈറ്റിൽ പ്രഖ്യാപന വീഡിയോ പ്രേക്ഷകർക്ക് ആവേശം പകരുന്നുണ്ട്. വൻതാരനിര അണിനിരക്കുന്നുണ്ട്. പി. ആർ. ഒ പ്രതീഷ് ശേഖർ.