elephant

ദിസ്‌പൂർ: ആക്രമിക്കാനെത്തിയ കാട്ടാനയെ ചെരുപ്പൂരി തുരത്തിയോടിച്ച് യുവാക്കൾ. രസകരമായ സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാണ്. കുഴിയിലകപ്പെട്ട ഒരു കൂട്ടം യുവാക്കളുടെ അടുത്തേക്കാണ് കാട്ടാന ചിന്നം വിളിച്ച് പാഞ്ഞടുത്തത്. അപ്പോഴാണ് യുവാക്കൾ സ്ലിപ്പർ ചെരുപ്പുപയോഗിച്ച് കാട്ടാനയെ പേടിപ്പിച്ച് തുരത്തിയത്.

ഫോറസ്​റ്റ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്‌വാനാണ് സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവച്ചത്. അസമിൽ നിന്നുളള ഭീതി ജനിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇവ. ഒരു കൂട്ടം യുവാക്കൾ കുഴിയിലകപ്പെട്ടതോടെ കാട്ടാന അവർക്കരികിലേക്ക് പാഞ്ഞെത്തുകയായിരുന്നു. യുവാക്കളിലൊരാൾ സ്ലിപ്പർ ചെരുപ്പുപയോഗിച്ച് മുകളിലേക്ക് കയറി ശബ്ദമുണ്ടാക്കി കാട്ടാനയെ ആദ്യം ഓടിച്ചു. പിറകിലേക്ക് പോയ കാട്ടാന നിമിഷങ്ങൾക്കുളളിൽ വീണ്ടും മുന്നോട്ട് വരികയായിരുന്നു. വീണ്ടും ഒരു യുവാവ് മുകളിലേക്ക് കയറി കാട്ടാനയെ തുരത്തുകയായിരുന്നു. വീഡിയോക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Identify the real animal here. Then these giants charge & we call them killers. Dont ever do this, it’s life threatening. Video is from Assam. pic.twitter.com/e1yltV4RQP

— Parveen Kaswan, IFS (@ParveenKaswan) December 7, 2023

വന്യമൃഗങ്ങൾക്ക് മുൻപിൽ അകപ്പെടുന്നവർ രക്ഷപ്പെടാൻ ചെയ്യുന്ന പലമാർഗങ്ങളും ചർച്ചയാകാറുണ്ട്. അതുപോലെ കാടുകളിലെത്തുന്ന വിനോദസഞ്ചാരികൾ മൃഗങ്ങൾക്ക് ശല്യമാകുന്ന തരത്തിൽ പെരുമാറി നിരവധി വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അവയ്ക്ക് നിരവധി വിമർശനങ്ങളും ലഭിക്കാറുണ്ട്.അടുത്തിടെ സഫാരി പാർക്കിൽ ജീപ്പിലെത്തിയ വിനോദയാത്രാ സംഘം കടുവയെ പ്രകോപിപ്പിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കടുവയ്ക്ക് ചുറ്റും സംഘം ജീപ്പിൽ കറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.ഇതും വിവാദങ്ങൾക്ക് കാരണമായി.