ചിത്രീകരണം ജനുവരിയിൽ

ss

സുരേഷ് ഗോപി നായകനായി രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർഷ ചാന്ദിനി ബൈജുവും. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ആർഷ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആദ്യമായാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ഭാഗമാകുന്നത്.പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന ആർഷ മുകുന്ദനുണ്ണി അസോസിയേറ്റ്സ്, മധുര മനോഹ മോഹം എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.അതേസമയം

ഷീലു എബ്രഹാം ആണ്നാ യിക. സുരേഷ് ഗോപിയുടെ നായികയായി ഷീലു എത്തുന്നതും ആദ്യമാണ്. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ എസ്. ജെ സൂര്യ ആണ് പ്രതിനായകൻ.എസ്. ജെ സൂര്യയുടെ മലയാള അരങ്ങേറ്റമാണ്. എസ്.ജി.251 എന്ന് താത്കാലികമായി പേരിട്ട ചിത്രം അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിക്കുന്നു.ഒരു വാച്ച് മെക്കാനിക്കിന്റെ വേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ആക്‌ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിൽ സുരേഷ് ‌ഗോപി എത്തുന്നു.സമീൻ സലിം തിരക്കഥ എഴുതുന്നു. ഈമാസം പകുതിയോടെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്യും.ബിഗ് ബഡ്ജറ്റിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുങ്ങുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ എൻ .എം. ബാദുഷ, അമീർ.