viral

ന്യൂഡൽഹി: ക്ഷേത്രത്തിലേക്ക് പോയ യുവാവ് കടുവയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിന് സമീപത്തായിരുന്നു സംഭവം. യുവാവ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു കടുവ പാർക്കിനോട് ചേർന്നുളള കലുങ്കിൽ നിന്നും പുറത്തു ചാടിയത്.

വേഗത്തിൽ റോഡിലൂടെ ഓടി പോയ കടുവ യുവാവിനെ കണ്ടിരുന്നില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. കടുവയെ കണ്ട യുവാവ് അടുത്തുളള കടയിലുളള ആളെ വിവരമറിയിക്കുന്നത് വൈറലായ ദൃശ്യങ്ങളിൽ ഉണ്ട്. ജിം കോർബറ്റ് നാഷണൽ പാർക്ക് വിനോദസഞ്ചാരത്തിന് പേരുകേട്ടതാണെങ്കിലും സമീപവാസികളുടെ ജീവന് ഭീഷണിയാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.ഉത്തരാഖണ്ഡിൽ കടുവകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇത് മനുഷ്യരുടെയും കന്നുകാലികളുടെയും ജീവന് ഭീഷണിയാണ്. ഉത്തരാഖണ്ഡിൽ 1288 ചതുരശ്രകിലോമീറ്ററിലധികം വിസ്തൃതിയിൽ പാർക്ക് വ്യാപിച്ച് കിടക്കുന്നുണ്ട്. ഇവിടെ 252 ഓളം കടുവകൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.