തിരുവനന്തപുരം : സമൂഹത്തെ ഗ്രസിച്ച വിപത്താണ് സ്ത്രീധനമെന്ന് വനിതാകമ്മിഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. വനിതാ കമ്മിഷന്റെ തീരദേശ ക്യാമ്പിന്റെ ഭാഗമായി കഠിനംകുളം മരിയനാട് ഔർ ലേഡി ഒഫ് അസംപ്ഷൻ ചർച്ച് ഹാളിൽ 'ഗാർഹികാതിക്രമങ്ങളും പരിഹാരവും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് വാർഡ് മെമ്പർ അഡ്വ. ജോസ് നിക്കൊളാസ്, ഔർ ലേഡി ഒഫ് അസംപ്ഷൻ ചർച്ച് അസിസ്റ്റന്റ് വികാരി ഫാ.ബാബുരാജ്,അഞ്ചുതെങ്ങ് കോസ്റ്റൽ എസ്‌.ഐ രാധാകൃഷ്ണ പിള്ള, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സരിത വിജയൻ, ഫിഷറീസ് ഓഫീസർ ശ്രീരാജ്, വനിതാകമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ.ദിവ്യ, റിസർച്ച് ഓഫീസർ എ.ആർ.അർച്ചന എന്നിവർ സംസാരിച്ചു.