
ഇക്കാലത്ത് വധൂവരന്മാർതമ്മിലുള്ള പ്രായവ്യത്യാസത്തിൽ വലിയ കാര്യമൊന്നുമില്ല. സമപ്രായക്കാർ, പ്രായക്കൂടുതലുള്ളവർ, പ്രായക്കുറവുള്ളവർ എന്നിങ്ങനെയെല്ലാം ജീവിതത്തിൽ ഒരുമിക്കാറുണ്ട്. എന്നാൽ 40 വയസിന്റെ പ്രായവ്യത്യാസമുള്ളവർ ഒരുമിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോകത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ലെങ്കിലും അൽപം കൗതുകം ഇതിനകത്തുമുണ്ട്.
63കാരനായ ഡേവിഡിനെയാണ് 23കാരിയായ വില്ലോ വിവാഹം കഴിച്ചിരിക്കുന്നത്. ഡേവിഡ് ഒരു റിയൽ എസ്‌റ്റേറ്റ് ഡീലറാണ്. വില്ലോയാകട്ടെ മോഡലും. ടിൻഡർ എന്ന ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം വളരെ വേഗത്തിൽ പ്രണയമായി മാറുകയായിരുന്നു. തുടർന്ന് ലോകം മുഴുവനും ഇരുവരും ചുറ്റിയടിച്ചു.
പ്രായവ്യത്യാസത്തെ കുറിച്ച് പലരും പരിഹസിക്കുമ്പോഴും ഡേവിഡിനും വില്ലോയ‌്ക്കും അതൊന്നും പ്രശ്നമല്ല. ജീവിതം അടിച്ചുപൊളിക്കാനുള്ളതാണെന്നാണ് ഇരുവരും പറയുന്നത്.