
ചെന്നൈ: തമിഴ്നാട്ടിലും കർണാടകത്തിലും നേരിയ ഭൂചലനം. തമിഴ്നാട്ടിലെ ചെങ്കൽപെട്ട് ജില്ലയിൽ ഇന്നലെ രാവിലെ 7.39 നാണ് റിക്ടർ സ്‌കെയിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
കർണാടകത്തിലെ വിജയപുരയിൽ രാവിലെ 6.52ന് റിക്ടർ സ്‌കെയിൽ 3.1 തീവ്രതയിലുള്ള ഭൂചലനം രേഖപ്പെടുത്തി. തുടർന്ന് മേഘാലയയിലെ ഷില്ലോംഗിൽ രാവിലെ 8.46ന് 3.8 തീവ്രതയിലും ഗുജറാത്തിലെ രാജ്‌കോട്ടിൽ 3.9 തീവ്രതയിലും ഭൂചലനമുണ്ടായി.