
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.
2023 ഡിസംബർ 9 - 1199 വൃശ്ചികം 23 ശനിയാഴ്ച.
( പുലർച്ചെ 10 മണി 42 മിനിറ്റ് 31 സെക്കന്റ് വരെ ചിത്തിര നക്ഷത്രം ശേഷം ചോതി നക്ഷത്രം )
അശ്വതി: സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. ധനപരമായ ഉള്ള ബുദ്ധിമുട്ടുകള്‍ മാറും, വ്യവഹാരങ്ങള്‍ അനുകൂലമാകും.
ഭരണി: അപ്രതീക്ഷിത സംഭവങ്ങൾ ജീവിതത്തില്‍ വന്നുചേരും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും.
കാര്‍ത്തിക: സഹോദരരുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറികിട്ടും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.
രോഹിണി: കര്‍മ്മ മേഖലയില്‍ പുതുമയാര്‍ന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും. സ്ത്രീകള്‍ക്ക് ആഭരണ-വസ്ത്രാദിലാഭം.
മകയിരം: സ്വന്തം പ്രയത്‌നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് സാധിക്കുന്നതാണ്. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.
തിരുവാതിര: ഉദ്ദേശിക്കുന്ന പലകാര്യങ്ങളും നടപ്പാക്കാൻ സാധിക്കും, സേവന സന്നദ്ധത പ്രകടിപ്പിക്കും, വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും. സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും.
പുണര്‍തം: ആരോഗ്യപരമായും തൊഴില്‍പരമായും ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ അവസാനിക്കും, വിവിധ മേഖലകളില്‍ നിന്നും പണം വരും, നഷ്ടപ്പെട്ടെന്ന് കരുതിയവ തിരികെ ലഭിക്കും.
പൂയം: പ്രതികൂല സാഹചര്യങ്ങളില്‍ ആത്മ വിശ്വാസത്തോടു കൂടി പ്രവര്‍ത്തിക്കുവാൻ സാധിക്കും, സുഖാനുഭവങ്ങള്‍, കലാപരമായും സാഹിത്യപരമായും നല്ല സമയം, മറ്റുള്ളവര്‍ക്ക് ഉപദേശംനല്‍കാന്‍ കഴിവുണ്ടാകും.
ആയില്യം: അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകും. ദുര്‍വാശി ഒഴിവാക്കുക, തൊഴിലുമായി ബന്ധപ്പെട്ട് പരാതികളുണ്ടാകും.
മകം: മനഃസന്തോഷം വര്‍ദ്ധിപ്പിക്കും. അവസരോചിതമായി ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആപത്ഘട്ടങ്ങളെ അതിജീവിക്കും. എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.
പൂരം: കുടുംബാംഗങ്ങളോട് പരുഷമായ വാക്കുകള്‍ ഉപയോഗിക്കുവാനുള്ള പ്രവണത ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാക്കാൻ ആവില്ല. ഉദ്യോഗത്തില്‍ തിരിച്ചടികള്‍ .
ഉത്രം: പങ്കാളിക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതു വഴി മനഃസന്തോഷം വര്‍ദ്ധിക്കും. സഹോദര പക്ഷത്തു നിന്നും സഹായം ലഭിക്കും, വിദ്യാഭ്യാസ പുരോഗതി, എല്ലാ രംഗത്തും വിജയം.
അത്തം: മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം, മറ്റുള്ളവരില്‍ നിന്നും ക്ലേശകരമായ അനുഭവങ്ങള്‍ വരാം.
ചിത്തിര: കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന സാമ്പത്തിക ക്ലേശം ഉണ്ടാകാന്‍ സാദ്ധ്യത. പിതാവില്‍നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങൾ ഉണ്ടാകും.
ചോതി: ദുര്‍ചെലവുകള്‍ ഒഴിഞ്ഞു പോകും, പൊതുകാര്യങ്ങള്‍ക്ക് ഇടപെട്ട് സൽപ്പേര് സംമ്പാദിക്കും. ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലസമയം.
വിശാഖം: വിവാഹ അന്വേഷണം നടത്തുന്നവര്‍ക്ക് മംഗല്യം സിദ്ധിക്കുന്ന അവസരമാണ്, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങളും സാദ്ധ്യതകളും കാണുന്നുണ്ട്.
അനിഴം: തൊഴില്‍രംഗത്ത് ഉയര്‍ച്ച അംഗീകാരം എന്നിവ ലഭിക്കും, പങ്കാളിയുടെ ഭാഗത്തുനിന്നും സാമ്പത്തികമായ സഹായങ്ങള്‍ വന്നു ചേരും.
കേട്ട: ദൈവികകാര്യങ്ങള്‍ നടത്തുവാന്‍ അവസരം വര്‍ദ്ധിക്കും, വാഹനം വാങ്ങാൻ തീരുമാനമാകും. പെൺമക്കളുടെ അകന്നു നിന്ന കല്യാണാലോചനകള്‍ വീണ്ടും സജീവമാകും.
മൂലം: അന്യ സ്ത്രീകള്‍ കാരണം സുഖവും സന്തോഷവും നിറഞ്ഞ ഒരു ദിവസം. വിദ്യാഭ്യാസം തൊഴില്‍ എന്നീ രംഗത്ത് ഗുണം കൈവരിക്കും, പ്രേമവിവാഹം തീരുമാനമാകും, പിണങ്ങി നിന്നിരുന്ന ദമ്പതികള്‍ യോജിപ്പിലാകും.
പൂരാടം: സന്താനങ്ങളില്‍ നിന്നും സന്തോഷം വര്‍ദ്ധിക്കും. കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കും, സ്വയം തൊഴിലനുഷ്ഠിക്കുന്നവര്‍ക്ക് ഗുണകരമായ സമയം.
ഉത്രാടം: വാണിജ്യം, വ്യവസായം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണപ്രദമായ ദിനം, സുഗന്ധ ദ്രവ്യങ്ങൾ അലങ്കാര വസ്തുക്കള്‍ എന്നിവ ലഭിക്കും.
തിരുവോണം: വിദ്യാഭ്യാസരംഗത്ത് നല്ല പുരോഗതി, യാത്രക്ക് അനുയോജ്യമായ സമയം, കുടുംബങ്ങള്‍ക്കിടയിലും പൊതു ജനങ്ങള്‍ക്കിടയിലും അംഗീകാരം.
അവിട്ടം: രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല അവസരമാണ്, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ വന്നു ചേരും, അപ്രതീക്ഷിത യാത്രകള്‍ മൂലം ധനനേട്ടം.
ചതയം: ഭൂമിവാങ്ങിക്കുന്നതിനും പുതിയ ഭവനം വയ്ക്കുന്നതിനും ശ്രമം വിജയിക്കും,കാര്യങ്ങള്‍ക്ക് തടസങ്ങൾ നീങ്ങും, വസ്തു തർക്കങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങും.
പൂരുരുട്ടാതി: ദാമ്പത്യജീവിതത്തിൽ അപ്രതീക്ഷിത പ്രയാസങ്ങള്‍, യാത്ര താമസിക്കുകയോ മുടങ്ങുകയോ ചെയ്യും, സഹോദര ഭാഗത്തു നിന്നും മനഃക്ലേശം.
ഉത്തൃട്ടാതി: മാതാവില്‍ നിന്നും മനപ്രയാസം, ബന്ധു ജനങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നേക്കും, ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ പ്രയാസപ്പെടും,
രേവതി: കേസുകള്‍, ശത്രുത എന്നിവ സംഭവിക്കാതിരിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കണം, ശാരീരിക പ്രശ്‌നങ്ങൾ അലട്ടും, വളരെ സൂക്ഷിച്ചില്ലെങ്കില്‍ അമിതമായ ധനചെലവ് ഉണ്ടാകും.