pic

ബാഗ്‌ദാദ്: ഇറാക്കിലെ ബാഗ്‌ദാദിൽ ഗ്രീൻസോണിലുള്ള യു.എസ് എംബസിക്ക് സമീപം മിസൈലാക്രമണം. ആളപായമില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 6.45ഓടെ മൂന്ന് മിസൈലുകൾ എംബസി പരിസരത്ത് പതിക്കുകയായിരുന്നു. ബാഗ്‌ദാദിൽ സർക്കാർ ഓഫീസുകളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാമേഖലയാണ് ഗ്രീൻ സോൺ. ഗാസയിൽ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇറാക്കിലെ യു.എസ് എംബസിയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. അമേരിക്കയ്ക്കെതിരെയുള്ള ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ആക്രമണങ്ങൾക്ക് പിന്നിൽ.