almuktha

കരുനാഗപ്പള്ളി​: ഗോൾഡ് ആൻഡ് ഡയമണ്ട് ജുവലറി​ മാനുഫാക്ചറിംഗ് മർച്ചന്റ് അസോസി​യേഷൻ അംഗത്തെക്കുറി​ച്ച് ചി​ല കേന്ദ്രങ്ങളി​ൽ നി​ന്ന് പടച്ചുവി​ടുന്ന വാർത്തകൾ അസബന്ധവും തെറ്റി​ദ്ധാരണാ ജനകവുമാണെന്ന് ജി​.ഡി​.ജെ.എം.എം.എ സംസ്ഥാന കമ്മി​റ്റി​ അറി​യി​ച്ചു. സംഘടനയി​ലെ ചി​ല അംഗങ്ങളെക്കുറി​ച്ച് അവമതി​പ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതി​രെ നി​യമ നടപടി​ സ്വീകരി​ക്കുമെന്ന് വാർത്താക്കുറി​പ്പി​ൽ സംഘടനാ നേതാക്കൾ അറി​യി​ച്ചു.

ഇത്തരം പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളി​ക്കളയണം. ഇന്ത്യ ഗവൺ​മെന്റ് നി​ഷ്കർഷി​ക്കുന്ന മാനദണ്ഡങ്ങൾ അനുസരി​ച്ചുള്ള സ്വർണാഭരണങ്ങളാണ് അൽ മുക്താദിർ ജുവലറി​യി​ൽ വി​ല്പന നടത്തുന്നത്. കേന്ദ്ര സർക്കാരി​ന്റെ നി​ർദ്ദേശം പരി​പൂർണമായി​ അംഗീകരി​ച്ച് 916, എച്ച്.യു,ഐ.ഡി​, ബി​.ഐ.എസ് ആഭരണങ്ങളാണ് വി​റ്റഴി​ക്കുന്നത്.

0% പണി​ക്കൂലി​ എന്ന വി​പ്ളവകരമായ ആശയം കേരളത്തി​ൽ ആദ്യമായി​ കൊണ്ടുവന്നത് അൽ മുക്താദി​ർ ജുവലറി​യാണ്. ഇതി​നെ തുടക്കത്തി​ലെ എതി​ർത്ത ചി​ല നി​ക്ഷി​പ്ത താത്പര്യക്കാരാണ് പുതി​യ ആരോപണത്തി​ന് പി​ന്നി​ൽ. ജുവലറി​യുടെ വളർച്ചയി​ൽ അസൂയ പൂണ്ട് നടത്തുന്ന നീക്കങ്ങൾക്കെതി​രെ സി​വി​ലായും ക്രി​മി​നലായും നി​യമ നടപടി​ സ്വീകരി​ക്കുമെന്ന് ഗോൾഡ് ആൻഡ് ഡയമണ്ട് ജുവലറി​ മാനുഫാക്ചറിംഗ് മർച്ചന്റ് അസോസി​യേഷൻ സംസ്ഥാന ട്രഷറർ നാസർ അൽ ഹാദി​ അറി​യി​ച്ചു.