
തുടക്കം മഹുവയുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയും തമ്മിൽ വളർത്തുനായയ്‌ക്കായുള്ള നിയമപോരാട്ടത്തിൽ
അദാനിക്കെതിരെ ചോദ്യം ചോദിക്കാൻ മഹുവ പണം വാങ്ങിയെന്ന് ദേഹാദ്രായിയുടെ ആരോപണം. അതേറ്റുപിടിച്ച ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ഒക്ടോബർ 21ന് സ്പീക്കർ ഓം ബിർളയ്‌ക്ക് പരാതി നൽകി.
പരാതി എത്തിക്‌സ് കമ്മിറ്റിക്ക്
മഹുവയുടെ പാർലമെന്റ് അക്കൗണ്ട് ഉപയോഗിച്ചെന്ന് ഹീരാനന്ദാനിയുടെ സത്യവാങ്‌മൂലം കമ്മിറ്റിക്ക്
നവംബർ രണ്ടിന് മഹുവയുടെ മൊഴിയെടുക്കൽ. കമ്മിറ്റിയിൽ വാദപ്രതിവാദങ്ങളും പൊട്ടിത്തെറിയും.
മഹുവയെ പുറത്താക്കണമെന്ന ശുപാർശ കമ്മിറ്റി നവ.10ന് സ്‌പീക്കർക്ക് നൽകി.
കമ്മിറ്റി റിപ്പോർട്ട് ഡിസം. 8ന് ലോക്‌ഭയിൽ. മഹുവയെ പുറത്താക്കി
മഹുവ മൊയ്‌ത്ര
ബംഗാളി ബ്രാഹ്‌മണ കുടുംബത്തിൽ അസാമിൽ ജനനം. അമേരിക്കൻ ധനകാര്യ കമ്പനിയായ ജെ.പി. മോർഗൻ ചേസിലെ ജോലി ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസിലൂടെ രാഷ്‌ട്രീയത്തിൽ. 2010ൽ തൃണമൂൽ കോൺഗ്രസിൽ. 2016ൽ പശ്ചിമ ബംഗാൾ നിയമസഭാംഗം. 2019ൽ കൃഷ്‌ണാനഗർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗം. പാർലമെന്റിൽ മോദി - ബി.ജെ.പി വിരുദ്ധ തീപ്പൊരി പ്രാസംഗിക. ഡെന്മാർക്ക് സ്വദേശി ലാർസ് വാവർട്ട് ബ്രോർസൺ ആദ്യ ഭർത്താവ്.
2005ൽ പുറത്തായത്
11 എംപിമാർ
2005ൽ കോബ്രാപോസ്റ്റ് ഒളികാമറാ ഓപ്പറേഷനിൽ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയതിനെ തുടർന്ന് 10 ലോക്‌സഭാ എം.പിമാരെയും ഒരു രാജ്യസഭാ എം.പിയെയും അന്വേഷണ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്താക്കി (ആറ് ബി.ജെ.പി,മൂന്ന് ബി.എസ്.പി, ഓരോ ആർ.ജെ.ഡി, കോൺഗ്രസ് അംഗങ്ങളും). തീരുമാനം സുപ്രീംകോടതി ശരിവച്ചു.
ബി. ജെ. പിയുടെ പകവീട്ടൽ;
മഹുവ വിജയിക്കും : മമത
"മഹുവയെ പുറത്താക്കിയത് ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയമാണെന്ന് തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി.ബി. ജെ. പി ജനാധിപത്യത്തെ കൊന്നു. ഇതിനെതിരെ തൃണമൂൽ 'ഇന്ത്യ' സഖ്യത്തിനൊപ്പം പോരാടും. മഹുവ സാഹചര്യങ്ങളുടെ ഇരയാണ്. തന്റെ നിലപാട് വിശദീകരിക്കാൻ മഹുവയെ അവർ അനുവദിച്ചില്ല. അനീതിക്കെതിരായ യുദ്ധത്തിൽ മഹുവ വിജയിക്കും. ജനങ്ങൾ നീതി നൽകും. അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി കിട്ടും - മമത പറഞ്ഞു.
മഹുവ മൊയ്‌ത്ര:
എന്നെ അടച്ചാക്ഷേപിച്ചാൽ അദാനി പ്രശ്നം ഇല്ലാതാക്കാമെന്ന് മോദി സർക്കാർ കരുതേണ്ട. ധൃതിപിടിച്ച് നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്തു കമ്മിറ്റി കണ്ടെത്തലുകൾ രണ്ട് സ്വകാര്യ വ്യക്തികളുടെ സാക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ്. അതിലൊരാൾ എന്റെ മുൻ പങ്കാളിയാണ്, എന്നോടുള്ള വിദ്വേഷം നിമിത്തമാണ് ആരോപണങ്ങളുന്ന യിച്ചത്.
എൻ.കെ.പ്രേമചന്ദ്രൻ(ആർ.എസ്.പി)
2015ൽ രൂപീകൃതമായ എത്തിക്‌സ് കമ്മിറ്റി, എംപിമാരുടെ പെരുമാറ്റം സംബന്ധിച്ച മാർഗരേഖ ഇതുവരെയുണ്ടാക്കിയിട്ടില്ല. മാർഗരേഖയില്ലാതെ പ്രവർത്തിക്കുന്ന കമ്മിറ്റിക്ക് മഹുവയ്ക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല.
സഭയിൽ മഹുവയ്ക്കോ, പ്രതിപക്ഷത്തെ കൂടുതൽ അംഗങ്ങൾക്കോ സംസാരിക്കാൻ അവസരം നൽകാതെ ധൃതിപിടിച്ചുള്ള നീക്കമാണ് നടന്നത്. അദാനിയെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് മഹുവയ്ക്കെതിരായ നടപടിയെന്ന് വ്യക്തം.