f

ആ​ല​പ്പു​ഴ​ ​:​ ​ഓ​ൺ​ലൈ​ൻ​ ​വി​ചാ​ര​ണ​യ്‌​ക്കി​ടെ​ ​കോ​ട​തി​യി​ലെ​ ​ക​മ്പ്യൂ​ട്ട​റി​ൽ​ ​അ​ശ്ലീ​ല​ ​വീ​ഡി​യോ​ ​തെ​ളി​ഞ്ഞ​തിനെക്കുറിച്ച് സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​ൻ​ ​കോ​ട​തി​ ​പൊ​ലീ​സി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.


ഇ​ന്ന് ​ ​രാ​വി​ലെ​ 11​ന് ​ആ​ല​പ്പു​ഴ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ലും​ ​അ​ഡി​ഷ​ണ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ഒ​ന്നി​ലു​മാ​യി​രു​ന്നു​ ​ഓ​ൺ​ലൈ​നി​ൽ​ ​അ​ശ്ലീ​ല​ ​വീ​ഡി​യോ​ ​ക​യ​റി​വ​ന്ന​ത്.​ ​ഉ​ട​ൻ​ തന്നെ ​കോ​ട​തി​ ​ന​ട​പ​ടി​ക​ൾ​ ​നി​റു​ത്തി​വ​ച്ചു.സംഭവത്തിൽ അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​സെ​ഷ​ൻ​സ് ​ജ​ഡ്ജ് ​ജോ​ബി​ൻ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ചൈ​ത്ര​ ​തെ​രേ​സ​ ​ജോ​ണി​നാ​ണ് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്.​ ​ ഇ​രു​ ​കോ​ട​തി​ക​ളും​ ​ചേ​ർ​ന്ന​ ​സ​മ​യ​ത്ത് ​ഓ​ൺ​ലൈ​നി​ലു​ണ്ടാ​യി​രു​ന്ന​ ​മു​ഴു​വ​ൻ​ ​ഫോ​ൺ​ന​മ്പ​റു​ക​ളും​ ​ പരിശോധിക്കാനും ഹാ​ക്കിം​ഗ് ​സാ​ദ്ധ്യ​ത​യുണ്ടോയെന്ന് ​ ​പ​രി​ശോ​ധി​ക്കാ​നും കോ​ട​തി​ ​ ആവശ്യപ്പെട്ടതായാണ് വിവരം.


ചൈ​ത്ര​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സൈ​ബ​ർ​ ​പൊ​ലീ​സ് ​ഉ​ൾ​പ്പെ​ടെ​ ​കോ​ട​തി​യി​ലെ​ത്തി​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​കോ​ട​തി​ ​ജീ​വ​ന​ക്കാ​രു​ടെ​ ​മൊ​ഴി​യെ​ടു​ത്ത് ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.